1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

നമ്മള്‍ തള്ളിക്കളയുന്ന പച്ചക്കറിയിലൊന്നാണ് കാബേജ്. കാബേജിന് ക്യാന്‍സറിനെ ചെറുക്കുന്നതിനുള്ള കഴിവ് ഉണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും പഠനങ്ങള്‍ തെളിയിക്കുന്നത് ഇത് സത്യം ആണെന്നാണ്‌. അതായത് കാബേജില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു ആയ ബ്രോകൊളി ക്യാന്‍സര്‍ വരുന്നത് തടയും. മാത്രവുമല്ല ഇത് ശരീരത്തില്‍ പഴുപ്പ് ഉണ്ടാക്കുന്നത്‌ കുറയ്ക്കുന്നു.

അയ്യായിരത്തോളം ചൈനക്കാരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് ക്യാന്‍സറിനെതിരെ ഉപയോഗിക്കാവുന്ന തുറുപ്പുചീട്ടാണ് എന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ബ്രിട്ടനില്‍ വര്‍ഷാവര്‍ഷം ഏകദേശം 45000 സ്ത്രീകളെ സ്തനാര്‍ബുദം ബാധിക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. ക്യാബേജ് അടക്കമുള്ള പച്ചക്കറികള്‍ അധികം കഴിക്കുന്ന രോഗികള്‍ വേഗത്തില്‍ ക്യാന്സറിന്റെ പിടിയില്‍ നിന്നും മുക്തി നേടിയതായി ഈ ഗവേഷണം പറയുന്നു. സ്തനാര്‍ബുദം 22% മുതല്‍ 62% വരെ കുറയ്ക്കുവാന്‍ കാബേജിന് സാധിക്കും.

യു.എസിലെ നാഷ്വില്ലെയിലെ വാണ്ടാര്‍ബിറ്റ്‌ യൂണിവേര്‍സിറ്റിയില്‍ അധ്യാപകയായ ഡോ:സാറ നെച്ചുട്ട ആണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. പച്ചക്കറികളുടെ ഈ ഔഷധഗുണങ്ങള്‍ നമ്മള്‍ കഴിക്കുന്ന അവയുടെ അളവ് അനുസരിച്ചും കഴിക്കുന്ന പച്ചക്കറികള്‍ അനുസരിച്ചും വ്യത്യാസപ്പെടും. എന്നാല്‍ പച്ചക്കറികള്‍ കഴിക്കുന്നത് സ്തനാര്ബുദത്തിനു വളരെ ഗുണം ചെയ്യും. ഏകദേശം അറുപതു ശതമാനം വരെ അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുവാന്‍ പച്ചക്കറികള്‍ക്കാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.