പൊതുവേ കായികാഭ്യാസങ്ങള്‍ പുരുഷന്മാരുടെ കുത്തകയായാണ് കരുതുന്നത്. ആധുനിക കാലത്ത് ഇതിനൊരു മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിലും അതികഠിനമായ പല പ്രവര്‍ത്തികളും സ്ത്രീകള്‍ക്ക് ചെയ്യാന്‍ അവരുടെ ശരീര ഘടനയും മറ്റും അനുവദിക്കാറില്ല. ഈയൊരു സാഹചര്യത്തിലാണ് ബ്രിട്ടീഷുകാരിയായ പതിനാറുകാരി ബ്രൌന്വിന്‍ ടെയ്‌ലര്‍ വ്യത്യസ്ഥയാകുന്നത്. ഈ സുന്ദരിയുടെ പേരില്‍ പവര്‍ലിഫ്റ്റിങ്ങില്‍ മൂന്നു ബ്രിട്ടീഷ് റെക്കോര്‍ഡുകളാണ് ഇപ്പോള്‍ ഉള്ളത്, ഏറെ ശ്രദ്ധിക്കേണ്ട കാര്യം ഒരു വര്ഷം മുന്‍പ് മാത്രമാണ് ഇവള്‍ പവര്‍ലിഫ്റ്റിംഗ് തുടങ്ങിയത് എന്നതാണു.
കഴിഞ്ഞ മാസം ബേര്‍ന്‍മൌത്തില്‍ നടന്ന മത്സരത്തില്‍ തന്റെ ഭാരത്തെക്കാള്‍ ഇരട്ടി ഭാരം ഉയര്‍ത്തി ടെയ്‌ലര്‍ ബ്രിട്ടനിലെ ഏറ്റവും കരുത്തയായ കൌമാരക്കാരിയെന്ന റെക്കോര്‍ഡ് ആണ് കരസ്ഥമാക്കിയത്. പതിനെട്ട് വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു റെക്കോര്‍ഡുകള്‍ ഈ പെണ്‍കുട്ടി തന്റെ പേരിലേക്ക് തിരുത്തി കുറിക്കുകയുമുണ്ടായി. അന്‍പത് കിലോഗ്രാം ഉയര്‍ത്തി ബെഞ്ച് പ്രസ്സിലും 125 കിലോഗ്രാം ഉയര്‍ത്തി ഡെഡ് ലിഫ്റ്റിങ്ങിലുമുള്ള റെക്കോര്‍ഡ് ആണ് ടെയ്‌ലര്‍ കരസ്ഥമാക്കിയത്.
ഇതോടൊപ്പം തന്നെ സ്ക്വട്ട് ലിഫ്റ്റിങ്ങില്‍ 72.5 കിലോഗ്രാം ഉയര്‍ത്തുകയും ചെയ്തതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഭാരം ഉയര്‍ത്തിയ ആളെന്ന ബഹുമതിയും റെയ്ലരെ തേടിയെത്തി. 247.5 കിലോഗ്രാമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഈ പെണ്‍കുട്ടി മൊത്തം ഉയര്‍ത്തിയത്. തനിക്ക് എല്ലായിപ്പോഴും മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ പേടി തോന്നാറുണ്ടെന്നും എന്നാല്‍ ബ്രിട്ടീഷ് റെക്കോര്‍ഡുകള്‍ ഭേദിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയി എന്നാണു ബ്രിട്ടനിലെ ഏറ്റവും കരുത്തയായ ഈ കൌമാരക്കാരി പറയുന്നത്.
തന്റെ പിതാവ് ആണ്ട്രൂവിനൊപ്പമാണ് ടെയ്‌ലര്‍ ജിമിലേക്ക് കടന്നു വന്നത്. അഞ്ചടി പത്തിഞ്ച് ഉയരവും 70 തില്‍ അധികം ഭാരവുമുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒളിപിക്സില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ്. 2016 ലെ ഒളിപിക്സില്‍ പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയും ഈ പെണ്‍കുട്ടി പ്രകടിപ്പിച്ചു. സ്കോട്ട്ലാന്‍ഡിലെ ഇന്‍വേര്‍നെസ് സ്വദേശിയായ ടെയ്‌ലര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഹെയര്‍ഡ്രസിംഗ് കോഴ്സും പഠിക്കുന്നുണ്ട്. അമ്മയായ ഫ്ലോരെന്‍സ് പറയുന്നത് തന്റെ മകളുടെ പേരില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ്. എന്തായാലും ഈ പെണ്‍കുട്ടി ഭാവിയില്‍ ബ്രിട്ടന് തന്നെ അഭിമാനമാകും എന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല