ഇതാണ് സ്പീഡ്! മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയെത്തുന്ന ട്രെയിന്‍. ചൈനയിലെ സിഎസ്ആര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഈ സൂപ്പര്‍ സ്പീഡ് ട്രെയിന്‍ രാജ്യത്ത് പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. ചൈനയിലെ സി.എസ്.ആര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിച്ച ട്രെയിനിന്റെ ബോഡി കാര്‍ബണ്‍ ഫൈബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചൈനയിലെ പുരാത വാളിന്റെ ഡിസൈന്‍ കടമെടുത്താണ് ട്രെയിന്‍ ഡിസൈന്‍ ചെയ്തതെന്ന് കമ്പനി ചീഫ് ടെക്‌നീഷന്‍ ഡിങ് സാന്‍ സാന്‍ പറഞ്ഞു.
ആറ് കമ്പാര്‍ട്ടുമെന്റുകളാണ് ട്രെയിനില്‍ ഉള്ളത്. 22,800 കിലോവാട്ടാണ് എന്‍ജിന്റെ ശക്തി. മണിക്കൂറില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന നിലവിലുള്ള അതിവേഗ ട്രെയിനില്‍ ഇത് 9,600 കിലോവാട്ടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല