1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2011

വിവേക്‌ നായര്‍

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒന്നറിയുക, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 50 ശതമാനം വളര്‍ച്ചയാണ് അത്യാവശ്യ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഈ വിലക്കയറ്റം നമ്മുടെയൊക്കെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു കഴിഞ്ഞു.ഇതിനിടയിലാണ് നമ്മളറിയാതെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സൂപ്പര്‍ തട്ടിപ്പുകള്‍ നടത്തുന്നത്.ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ താഴെപ്പറയുന്ന തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും.

1. അളവ് വിവരങ്ങള്‍

നിങ്ങള്‍ കരുതുന്നുണ്ടാകും വലിയ പാക്കറ്റുകള്‍ വാങ്ങുമ്പോള്‍ അല്പം പണം ലാഭിക്കാമെന്ന്, പൊതുവേ പറയപ്പെടുന്നതും അങ്ങനെ തന്നെയാണ്. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഇത് ശരിയായ് കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, നിങ്ങള്‍ 600 ഗ്രാം ഹെല്‍മാന്‍സ് മയോന്നൈസ് സെയിന്‍സ്‌ബറിയില്‍ നിന്നും വാങ്ങുകയാണെന്നിരിക്കട്ടെ 33 .3 പെന്സാണ് നിങ്ങള്‍ 100 ഗ്രാമിന് കൊടുക്കേണ്ട വില, അതെ സമയം ഇതേ ഉല്‍പ്പന്നം 800 ഗ്രാം വാങ്ങുമ്പോള്‍ 100 ഗ്രാമിന് 39 .9 പെന്‍സ് കൊടുക്കേണ്ടതുണ്ട്. ഇപ്പോ പിടി കിട്ടിയോ കടക്കാരന്റെ തന്ത്രം ?

ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ എന്ത് സാധനം വാങ്ങുകയാണെങ്കിലും പാക്കറ്റില്‍ എന്താണ് എഴുതിയതെന്നു വ്യക്തമായ് വായിച്ചിരിക്കണം. ഏറ്റവും നല്ല വഴി ഗ്രാമിന്റെ വില കണക്കാക്കി നോക്കുന്നതാണ്. MySupermarket .co.uk വഴി ഷോപ്പിംഗ്‌ നടത്തുകയാണെങ്കില്‍ നിങ്ങള്ക്ക് യുകെയിലെ പ്രധാനപ്പെട്ട നാല് സൂപ്പര്‍മാര്‍ക്കറ്റ്കളുടെ (സെയിന്‍സ്‌ബറി,ടെസ്കോ,ആസ്ട) വിലവിവര പട്ടിക ലഭ്യമാകും, ഇതുവഴി ഓരോ ഉല്‍പ്പന്നത്തിനും ഗ്രാമിന് എന്ത് വില കൊടുക്കേണ്ടി വരുമെന്ന് കണക്കാക്കുന്നത് എളുപ്പമാകും. എന്തായാലും വലിപ്പം നോക്കാതെ, ഓരോ പാക്കറ്റ് വാങ്ങുമ്പോഴും ഗ്രാമിന് എന്ത് വില നല്‍കണമെന്ന് കണക്കാക്കി വാങ്ങുക.

2. പ്രത്യേക ഓഫറുകള്‍

‘ഒന്ന് വാങ്ങിയാല്‍ ഒന്ന് ഫ്രീ’ തുടങ്ങിയ ഓഫറുകള്‍ മാര്‍ക്കറ്റുകളില്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ സത്യം എന്തെന്നാല്‍ ഇത് നമ്മുടെ ബില്ല് അധികമാക്കാനേ ഉപകരിക്കൂ എന്നുള്ളതാണ്. പലപ്പോഴും നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതോ അതല്ലങ്കില്‍ വളരെ വേഗം കേടു വരുന്ന പഴം-പച്ചക്കറികളോ ആയിരിക്കും ഇങ്ങനെ ലഭിക്കുക, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇത്തരം വസ്തുക്കള്‍ വാങ്ങി വെച്ചാല്‍ കേടാകുന്നതിനു മുന്‍പ് കഴിച്ചു തീര്‍ക്കാന്‍ നിങ്ങള്‍ക്കാകുമെന്ന്? പലപ്പോഴും നിങ്ങള്‍ക്ക് ആഹാര വസ്തുക്കള്‍ വലിച്ചെറിയേണ്ടി വരും. അതുകൊണ്ട് ഓഫര്‍ നോക്കി വാങ്ങാതെ ആവശ്യം നോക്കി വാങ്ങുക.

3. സ്വാദിഷ്ടമായ ഗന്ധങ്ങള്‍

ചില ബേക്കറികളുടെയും ഫാസ്റ്റ്‌ ഫുഡ്‌ കടകളുടെയും മുന്നിലൂടെ പോകുമ്പോള്‍ സ്വാദിഷ്ടമായ ഗന്ധം നിങ്ങളെ ആകര്‍ഷിച്ച് കൊണ്ടിരിക്കും, ചിന്തിക്കുക, സ്വാദിഷ്ടമായ ഗന്ധമുള്ള ആ വിഭവം വാങ്ങുന്നത് എന്തിന്?

4. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിലവഴിക്കുന്ന സമയം

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറിയാല്‍ ഒരുപാട് നേരം ഉലപ്പന്നങ്ങള്‍ നോക്കിയും വാങ്ങിയും ചിലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെയാകണം സ്റ്റാര്‍ബക്ക്, കോസ്റ്റ തുടങ്ങിയ കോഫി ഷോപ്പുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. എന്തായാലും ഒന്ന് മനസിലാക്കുക എത്രയധികം സമയം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിലവഴിക്കുന്നോ അത്രയധികം പണം പോക്കറ്റില്‍ നിന്നും പോയി കൊണ്ടിരിക്കും, അതുകൊണ്ട് വീട്ടില്‍ വെച്ചൊരു ആവശ്യ സാധനങ്ങളുടെ ലിസ്റ്റ് എഴുതുക സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുക, വാങ്ങുക, തിരിച്ചു വരിക.

5. ഉല്‍പ്പന്നങ്ങള്‍ വെച്ചിരിക്കുന്ന സ്ഥലം

എപ്പോഴെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഷെല്‍ഫില്‍ ഏറ്റവും മുകളിലും താഴെയും എന്താണ് വെച്ചതെന്ന് നോക്കിയിട്ടുണ്ടോ? നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം തരുന്നവ മുകളിലാണ് വയ്ക്കുക, അതിനര്‍ത്ഥം അവ വാങ്ങാന്‍ നിങ്ങള്‍ അല്പം കഷ്ടപ്പെടണം എന്നു തന്നെ . അതേപോലെ ഇലക്ട്രിക്കല്‍/അലങ്കാര വസ്തുക്കളാകും സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറുമ്പോള്‍ ആദ്യം കാണുക, ഭക്ഷ്യവസ്തുക്കള്‍ ഉള്ളിലായിരിക്കും, അതുകൊണ്ട് ഇലക്ട്രിക്കല്‍/അലങ്കാര വസ്തുക്കളില്‍ കണ്ണ് മഞ്ഞളിക്കാതെ നേരെ ഉള്ളിലേക്ക് പോയി ശാപ്പാടിനുള്ള സാധനം വാങ്ങി തിരികെ പോകൂ.

6. ഉല്‍പ്പന്നങ്ങള്‍ വച്ചിരിക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റുക

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉലപ്പന്നങ്ങള്‍ വയ്ക്കുന്ന സ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. ഇന്ന് നിങ്ങള്‍ ഒരു സാധനം കണ്ടു വെച്ച് എന്നിരിക്കട്ടെ നാളെ അത് അവിടെയല്ല ഉണ്ടാകുക, അതിനായ് നിങ്ങള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റ് മുഴുവന്‍ ചുറ്റിയടിക്കേണ്ടാതായ് വരും, ഫലം നിങ്ങള്‍ കൂടുതല്‍ ഉല്‍പ്പനങ്ങളില്‍ ആകൃഷ്ടരാകും പലതും വാങ്ങും. വീണ്ടും പറയുന്നു നിങ്ങള്‍ക്ക് വേണ്ടത് മാത്രമേ വാങ്ങാവൂ.

7. സൂപ്പര്‍മാര്‍ക്കറ്റുകളുടെ സ്ഥലം

വിലകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങല്‍ക്കനുസരിച്ചും മാറാം, റെയില്‍വേ സ്റ്റേഷന്‍ ,പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നൊരിക്കലും വലിയ ഷോപ്പിംഗ്‌ നടത്തരുത്. പകരം വലിയ സ്റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുക കാരണം നിങ്ങള്‍ ഇത്തരം അനുബന്ധമായുള്ള സ്റ്റോറുകളില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും ഒരേ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആണെങ്കില്‍ പോലും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.