ബ്രിട്ടണ്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ്. എന്തൊക്കെ പറഞ്ഞാലും ബ്രിട്ടണില്‍ കാര്യങ്ങളൊക്കെ സുഖകരമാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നാം ബ്രിട്ടണ്‍ ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണോ എന്ന്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അത്തരത്തിലുള്ള ഒന്നാണ്. ഒരു കെയര്‍ ഹോമില്‍വെച്ച് സ്പൈ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒരു മകളാണ് കെയര്‍ ഹോമില്‍ സ്പൈ ക്യാമറയുമായി പ്രവേശിച്ച് അമ്മയെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നോര്‍ത്ത് ലണ്ടനിലെ കെയര്‍ ഹോമില്‍ കഴിയുന്ന അമ്മയെ എങ്ങനെയാണ് ശുശ്രൂഷിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് മകള്‍ ഇരുപത് പൌണ്ട് മുടക്കി ഇ ബെയില്‍നിന്ന് ഒരു സ്പൈ ക്യാമറ വാങ്ങിയത്. ലണ്ടനിലെ കെന്‍റിഷ് ടൌണില്‍ 62 ബെഡ്ഡുകളുള്ള ഒരു സ്വകാര്യ കെയര്‍ ഹോമിലാണ് ജാന്‍ വോറലിന്‍റെ അമ്മ കഴിയുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി കഴിയുന്ന തന്‍റെ കെയര്‍ ഹോമിലെ ജോലിക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ജാനിന് നല്ല സംശയമുണ്ടായിരുന്നു. അതാണ് കഴിഞ്ഞ ദിവസം തീര്‍ന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗങ്ങളും ജാന്‍ പിടിച്ചെടുത്ത വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്തുകൊണ്ടാണ് തന്‍റെ അമ്മ ഉറങ്ങാത്തത് എന്ന കാര്യമാണ് പ്രധാനമായും ജാനിന് അറിയേണ്ടിരുന്നത്. എന്നാല്‍ സ്പൈ ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധന ജാനിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ജാന്‍ ഞെട്ടിപ്പോയി. കൃത്യസമയത്ത് ഭക്ഷണം കൊടുക്കാതിരിക്കുക, മരുന്ന് കൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ജാന്‍ കണ്ടുപിടിച്ചിട്ടുണ്ട്.
മുതിര്‍ന്ന പൌരന്മാരെ സംരക്ഷിക്കുന്നുവെന്ന പേരില്‍ നടത്തുന്ന ബ്രിട്ടണിലെ ഭൂരിപക്ഷം കെയര്‍ ഹോമുകളിലേയും അവസ്ഥ ഇതാണെന്നാണ് ലഭിക്കുന്ന സൂചന. ജോനാഥാന്‍ അക്വിനോയെന്ന കെയര്‍ ഹോമിലെ ജോലിക്കാരനെ സംഭവത്തിന്‍റെ പേരില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. അതിന് മുമ്പുവരെ മുതിര്‍ന്നവരെ വളരെ സ്നേഹത്തോടെ നോക്കുന്നയാളെന്ന പേര് സമ്പാദിച്ചയാളാണ് ജോനാഥാന്‍ അക്വിനോ. എന്നാല്‍ ഈയോരൊറ്റ വീഡിയോ കൊണ്ടുതന്നെ കാര്യങ്ങള്‍ തിരിഞ്ഞ് മറിഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല