ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ ആഥിതേയരായ ശ്രീലങ്കയ്ക്ക് ജയം. ട്വന്റി-20 യുടെ എല്ലാ ആവേശവും അവസാന പന്തുവരെ നിറഞ്ഞു നിന്ന മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവറിലൂടെയാണ് ശ്രീലങ്ക വിജയികളായത്. സൂപ്പര്‍ ഓവറില്‍ മികച്ച ബൌളിംഗ് പ്രകടനം പുറത്തെടുത്ത ലസിത് മലിംഗയാണ് ലങ്കയുടെ വിജയ ശില്പി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ എട്ടു റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത കിവീസിന് 6 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറില്‍ കിവീസിനു വേണ്ടി വെടിക്കെട്ട് ബാറ്റ്സ്മാന്‍ ബ്രണ്ടന്‍ മക്കല്ലവും ഗുപ്തിലുമാണ് ബാറ്റ് ചെയ്തത്. ടിം സൌത്തിയുടെ മികച്ച ബൌളിംഗാണ് ലങ്കയെ 13 റണ്‍സിലൊതുക്കിയത്. ജയവര്‍ദ്ധനയും പെരേരയുമാണ് ലങ്കയ്ക്ക് വേണ്ടി ബാറ്റു ചെയ്തത്.
ശ്രീലങ്കയ്ക്ക് വേണ്ടി തിലകരത്നെ ദില്‍ഷന്‍ 53 പന്തില്‍ 76 റണ്‍സ് നേടി. 44 റണ്‍സ് നേടിയ ജയവര്‍ദ്ധനെ ദില്‍ഷന് മികച്ച പിന്തുണയാണ് നല്‍കിയത്. ന്യൂസിലന്റിനു വേണ്ടി ഫ്രാങ്ക്ളിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ റോബ് നിക്കോള്‍(58), മാര്‍ട്ടിന്‍ ഗപ്ടില്‍(38), ബ്രണ്ടന്‍ മക്കല്ലം(25), റോസ് ടെയ്‌ലര്‍(23) എന്നിവര്‍ ന്യൂസീലന്‍ഡിനു വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി നുവാന്‍ കുലശേഖര, അഖില ധനഞ്ജയ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല