1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2011

എറണാകുളം: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ടി.എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധിച്ച രോഗം ബാധിച്ച് ഈ മാസം പത്ത് മുതല്‍ എറണാകുളത്തെ ലേക് ഷോര്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകീട്ടോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്കും രാത്രി പത്ത് മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റി എറെ താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.സിയിലൂടെയാണ് ടി.എം ജേക്കബ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, യുവജന വിഭാഗമായ കെ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലൂടെ വളരുകയും പിന്നീട് കേരളാ കോണ്‍ഗ്രസില്‍ സ്വന്തം വിഭാഗത്തിന്റെ തലവനാവുകയും ചെയ്ത ടി.എം ജേക്കബ് ഇടക്കാലത്ത് കെ. കരുണാകരന്‍ രൂപവത്കരിച്ച ഡി.ഐ.സിയിലുമെത്തി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെയാണ് 2006ല്‍ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടിയത്. ഈ കളംമാറ്റം വോട്ടര്‍മാര്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി പരാജയത്തിന്റെ കയ്പറിഞ്ഞത് അന്നാണ്.
1977 പിറവത്തുനിന്ന് കന്നി വിജയം നേടിയ ജേക്കബ് 2006വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1982 മുതല്‍ 87വരെ കരുണാകര മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയും ’91 മുതല്‍ 95വരെ കരുണാകര മന്ത്രിസഭയില്‍ ജലസേചന^സാംസ്കാരിക മന്ത്രിയും ’95^96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയും 2001മുതല്‍ 2004വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയുമായി. 2006ല്‍ പിറവത്തുനിന്ന് പരാജയപ്പെട്ട ടി.എം ജേക്കബ് 2011ല്‍ പിറവത്തുനിന്ന് വിജയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.