പങ്കാളികള്‍ തമ്മിലുള്ള സ്നേഹപ്രകടനം ആയിരുന്ന സെക്സിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ന് വളരെയേറെ മാറിയിട്ടുണ്ട്. ഇന്നത് ചിലപ്പോള്‍ വാണിഭമായും മറ്റു ചിലപ്പോള്‍ കുറ്റകൃത്യങ്ങള്‍ ആയുമൊക്കെ രൂപാന്തരപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ ഇത്തരത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് നമ്മള്‍ ദിവസവും അറിയുന്നു. ബ്രിട്ടനിലും കാര്യങ്ങള്‍ വിപരീതമല്ല. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കോടതി കേട്ട സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതും നാം ഇന്ത്യക്കാരെ നാണം കെടുത്തുന്നതുമാണ്. സ്പൈസസ് ഓഫ് ഇന്ത്യ എന്ന പേരില്‍ ആസാദ് മിയ എന്ന 44കാരന്‍ നടത്തിയത് വേശ്യാലയമായിരുന്നു എന്നാണ് കണ്ടെത്തിയിരികുന്നത്.
ഇതില്‍ ഏറെ നാണക്കേട് ഉണ്ടാക്കിയ കാര്യം ഇവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആണ് പ്രധാനമായും ഇയാള്‍ ചൂഷണം ചെയ്തത് എന്നതാണ്. ഇയാള്‍ നടത്തുന്ന വേശ്യാലയത്തിലെക്കായി ആറു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാങ്ങാന്‍ ശ്രമിച്ചതിനാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നത്. 12വയസ്സുള്ള കുട്ടി വരെ ഇതില്‍ ഉള്‍പ്പെടും. ഒരു പെണ്‍കുട്ടിയെ അവളുടെ 14 വയസ് മുതല്‍ സെക്ഷ്വല്‍ സര്‍വിസുകള്‍ക്ക് വേണ്ടി അയാള്‍ ദിവസവും തുടര്‍ച്ചയായി 6 വര്‍ഷം ഉപയോഗിച്ചുവത്രേ. പന്ത്രണ്ടു മുതല്‍ പതിനാറ് വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ആയിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചത്.
ഇതിനായി പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയിരുന്നതായി കാലിസേല്‍ കോടതി കേട്ടു. പണം ആവശ്യമില്ലാത്തവരെ മദ്യവും മയക്കുമരുന്നും നല്‍കി സെക്സിനു വിധേയരാക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നതത്രേ. പെണ്‍കുട്ടികളോട് നേരിട്ടോ ഫോണ്‍ വഴിയോ ആണ് ഇയാള്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നത് എന്നും തെളിഞ്ഞിട്ടുണ്ട്. ചിലരെ വശീകരിക്കാന്‍ അവരെ മാസങ്ങളോളം പിന്തുടരുകയും ഇയാള്‍ ചെയ്തിരുന്നു. പ്രധാനമായും പ്രശ്നങ്ങളുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടികളാണ് ഇയാളുടെ വലയില്‍ കുടുങ്ങിയിരുന്നത്. ബോചെര്‍ഗേറ്റിലെ ദി സ്പൈസ് ഓഫ് ഇന്‍ഡ്യ എന്ന ഇയാളുടെ റെസ്റ്റോറന്റിലെക്കാണ് ഇയാള്‍ സ്ത്രീകളെ കൊണ്ട് വന്നിരുന്നത്.
വീട്ടില്‍ പ്രശ്നങ്ങള്‍ ഉള്ള കുട്ടികളെയോ നിയമം തേടാന്‍ കഴിയത്തവരെയോ ആണ് ആസാദ് ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെ കുറെ പേര്‍ പണത്തിനു വേണ്ടി ഇയാളുടെ കൂടെ ചെന്നു. ഇത്തരത്തില്‍ ക്രൂരമായ ചൂഷണമാണ് നടന്നിട്ടുള്ളതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. പെണ്‍കുട്ടിയെ സെക്ഷ്വല്‍ സര്‍വിസിനു ഉപയോഗിച്ചതിന് എട്ടു കേസും ബാല വേശ്യാവൃത്തി നടത്തിയതിനു എട്ടു കേസും വേശ്യാലയം നടത്തിയതിനു ഒരു കേസും ഇയ്യാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എല്ലാ കുറ്റവും നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല