മദ്യലഹരിയില്‍ മൊബൈല്‍ ഫോണിലൂടെ മൊഴി ചൊല്ലിയാലും അംഗീകരിക്കാം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലും ഇസ്ലാമിക സര്‍വ്വകലാശാലയുടെ ഫത്വ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടി പറയവേയാണ് ഫത്വ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണിലൂടെ മൊഴി ചൊല്ലിയെന്നും എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരി ഭര്‍ത്താവിന് മനം മാറ്റമുണ്ടായെന്നും കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നുമായിരുന്നു കത്തില്‍ ചോദ്യം.
മൂന്നു വട്ടം തലാക്ക് ചൊല്ലിക്കഴിഞ്ഞതിനാല്‍ ഇനി ഭാര്യാഭര്‍തൃ ബന്ധം അരുതെന്നായിരുന്നു ഇയാള്‍ക്ക് മറുപടി ലഭിച്ചത്. ഇദ്ദകാലയളവ്( മൊഴി ചൊല്ലിയ ശേഷം മുസ്ലീം സ്ത്രീ പരപുരുഷന്‍മാരെ കാണാതെ കഴിയുന്ന കാലയളവ്) കഴിഞ്ഞ ശേഷം വീണ്ടുമൊരാളെ വിവാഹം ചെയ്യുകയും അയാള്‍ മൊഴി ചൊല്ലി വീണ്ടും ഇദ്ദകാലയളവ് കഴിഞ്ഞാലെ ആദ്യ ഭര്‍ത്താവുമായി പുനര്‍വിവാഹം നടത്താനാവൂ എന്നും കത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല