മൊബൈല്‍ ഫോണില്‍ തലാഖ് എന്ന് മൂന്ന് തവണ ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ചാല്‍ വിവാഹമോചനമായി കണക്കാക്കാമെന്ന് മുസ്ലീം പുരോഹിതന്‍. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗര്‍ ജില്ലയിലെ ഇമാമാണ് എസ്എംഎസ് വഴിയുള്ള തലാഖിന് അംഗീകാരം നല്‍കിയത്. ഇത് ഇസ്ലാം മതത്തില്‍ പുതിയൊരു വിവാദത്തിനും ചര്‍ച്ചയ്ക്കും തുടക്കമിടുമെന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ഷാഹിദ് എന്ന യുവാവ് ഭാര്യയ്ക്ക് തലാഖ് എന്ന് എഴുതി എസ്എംഎസ് അയച്ചുതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഷാഹിദ്, തലാഖ് എന്ന് മൂന്ന് തവണ ടൈപ്പ് ചെയ്ത് ഭാര്യ പ്രവീണിന് എസ് എം എസ് അയച്ചത്. ഇവരുടെ വിവാഹബന്ധം വേര്‍പെട്ടതായും ഇവര്‍ക്ക് ഒരുമിക്കാന്‍ സാധിക്കില്ലെന്നും ഇമാം പറഞ്ഞതായി പ്രവീണിന്റെ ബന്ധുവായ സാജിദ് അറിയിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഷാഹിദും പ്രവീണും വിവാഹിതരായത്. എന്നാല്‍ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പ്രവീണ്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യയുടെ പിണക്കം മാറ്റാന്‍ ഷാഹിദ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇയാള്‍ തലാഖ് എസ് എം എസ് അയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല