1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2021

സ്വന്തം ലേഖകൻ: പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക്(59) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.35നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: അ​രു​ൾ​സെ​ൽ​വി. മ​ക്ക​ൾ: അ​മൃ​ത​ന​ന്ദി​നി, തേ​ജ​സ്വി​നി, പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ർ.

സാ​മി, ശി​വാ​ജി, അ​ന്യ​ൻ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ വി​വേ​ക് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യി​രി​ക്കെ മു​ൻ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൽ ക​ലാം, ര​ജ​നി​കാ​ന്ത് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 2009ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു.

തൂ​ത്തു​ക്കു​ടി​യി​ലെ കോ​വി​ൽ​പ​ട്ടി​യി​ൽ 1961 ന​വം​ബ​ർ 19 നാ​ണ് വി​വേ​കാ​ന​ന്ദ​ൻ എ​ന്ന വി​വേ​ക് ജ​നി​ച്ച​ത്. മ​ധു​ര​യി​ലെ അ​മേ​രി​ക്ക​ൻ കോ​ള​ജി​ൽ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. പി​ന്നീ​ട് സം​വി​ധാ​യ​ക​ൻ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ തി​ര​ക്ക​ഥാ സ​ഹാ​യി​യാ​യി ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വ​യ്ച്ചു.

1987ൽ‌ ​മ​ന​തി​ൽ ഉ​രു​തി വേ​ണ്ടും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​വേ​ക് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ഹാ​സ്യ​രം​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ വി​വേ​ക് നേ​ടി​യെ​ടു​ത്തു. ര​ജ​നി​കാ​ന്ത്, വി​ജ​യ്, അ​ജി​ത്, വി​ക്രം, ധ​നു​ഷ്, സൂ​ര്യ തു​ട​ങ്ങി എ​ല്ലാ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം വേ​ഷ​മി​ട്ടു. ഒ​രു നു​ണ​ക്ക​ഥ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. ഹ​രീ​ഷ് ക​ല്യാ​ണ്‍ നാ​യ​ക​നാ​യെ​ത്തി​യ ധാ​രാ​ള പ്ര​ഭു എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​വേ​ക് ഒ​ടു​വി​ല്‍ വേ​ഷ​മി​ട്ട​ത്.

തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്‌യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.

വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേർത്തു.

ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു പങ്കുവച്ചത്. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്ബു ഓർക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.