സ്കൂള്‍ ഇടനാഴിയില്‍ വച്ച് വിദ്യാര്‍ഥികള്‍ കെട്ടിപ്പിച്ചതിനും ഉമ്മവച്ചതിനും അദ്ധ്യാപകന്‍ പ്രതികരിച്ചത് ഒരു ബക്കറ്റ് വെള്ളം കൊണ്ട്. ഒരു ബക്കറ്റ് വെള്ളം വിദ്യാര്‍ഥികള്‍ക്ക് മേലെ ഒഴിച്ചാണ് അദ്ധ്യാപകന്‍ തന്റെ ശിക്ഷ നടപ്പാക്കിയത്. ഇതേതുടര്‍ന്ന് ഈ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. നാഷ്വില്ലെ ഹൈ സ്കൂളില്‍ ആണ് സംഭവം നടന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ശിക്ഷ വെറുതെയായില്ലെന്നാണ് ഈ സംഭവത്തെ അധികരിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വെളിപ്പെടുത്തുന്നത്. ചുംബിച്ചു നിന്ന ഈ കമിതാക്കളെ അടര്‍ത്തി മാറ്റുവാന്‍ ഒരു ബക്കറ്റ് വെള്ളം ധാരാളമായിരുന്നു എന്നാണു ഫേസ്ബുക്കിലെ കമന്റുകള്‍ പറയുന്നത്.
തന്റെ മൂത്തമകളെ അടുത്തവര്‍ഷം ഇതേ സ്കൂളി അയക്കേണ്ടതാണ് എന്ന കാരണം പറഞ്ഞിട്ടാണ് ഈ സംഭവത്തെ ഈ അദ്ധ്യാപകന്‍ ന്യായീകരിക്കുന്നത്. എന്നാല്‍ പതിനാറും പതിനേഴും വയസുള്ള കാമുകീകാമുകന്മാരില്‍ കാമുകന്റെ അമ്മ വെറുതെ ഇരുന്നില്ല. ഇതിനെതിരെ പരാതികൊടുത്തും അധ്യാപകന് സസ്പെന്‍ഷന്‍ വാങ്ങിക്കൊടുത്തും ഈ അമ്മ ഇവരുടെ പ്രേമത്തിന് തന്റെ പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തി. തന്റെ മകനെ ഒരു നായയോടെന്ന പോലെ പെരുമാറിയ അധ്യാപകന്റെ പ്രവര്‍ത്തിയെ ഇവര്‍ അപലപിച്ചു.
മാഗി ടിഫെന്താല്‍ എന്നാണു ഈ കാമുകന്റെ അമ്മയുടെ പേര്. പെണ്‍കുട്ടിയുടെ വീട്ടുകാരും ഈ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. മകളെ ഈ രീതിയില്‍ അപമാനിച്ച അധ്യാപകനെതിരെ അവരും പരാതി നല്‍കി. കുട്ടികളുടെയും അധ്യാപകന്റെയും പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വെള്ളമൊഴിച്ച സംഭവം ക്യാമറയില്‍ പതിഞ്ഞതിനാല്‍ അധ്യാപകനെതിരെ ശക്തമായ തെളിവായി ഇത് ഉപയോഗിക്കും.
വീഡിയോ പ്രകാരം കുട്ടികള്‍ തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാണു വൃത്തങ്ങള്‍ പറയുന്നത്. അദ്ധ്യാപകന്‍ ചെയ്ത കാര്യം തെറ്റാണ് എന്നിരിക്കെ ഇതേ കാര്യം ഇദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൌമാരക്കാരെ കളിയാക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ഈ നടപടികള്‍ സഹായിക്കട്ടെ എന്ന് മാഗി പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല