ജീവിതത്തില്‍ ആസൂത്രണത്തിന്റെ ആവശ്യം നമ്മള്‍ക്കെല്ലാം അറിയാമല്ലോ. ജോലി, കുടുംബം അങ്ങിനെ കൂടി കുഴഞ്ഞു കിടക്കുന്ന ജീവിതത്തെ ചിട്ടപെടുത്തി ശാന്തമായും പ്രശ്നങ്ങള്‍ ഇല്ലാതെയും മുന്‍പോട്ടു കൊണ്ട് പോകുന്നതിനു ഈ വര്‍ഷം നമ്മളെ സഹായിക്കാന്‍ ഇതാ ചില വെബ്സൈറ്റുകളും അപ്ലിക്കേഷനുകളും.
teuxdeux
ഇതാണ് ഏറ്റവും സംതൃപ്തി നല്കുന്ന നമ്മെ ചിട്ടപെടുത്തുന്ന സഹായി. ഓരോ ദിവസത്തെയും കലണ്ടറുകള്‍ പോലെ ഉപയോഗിച്ച് അന്നു ചെയ്യേണ്ടതായ കാര്യങ്ങള്‍ നമുക്ക് അതില്‍ കൂട്ടിച്ചേര്‍ക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. എല്ലാംചെയ്തു കഴിഞ്ഞാല്‍ നമുക്ക് അത് സേവ് ചെയ്യാം. നമ്മള് ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂടി അത് നമ്മെ അടുത്ത ദിവസത്തില്‍ ഓര്‍മിപ്പിക്കും.ഇതൊരു ഐ ഫോണ്‍ അപ്ലിക്കേഷനാണ്.
evernote
നിങ്ങള്‍ കുറിപ്പുകള്‍ ഈ മെയില്‍ ചെയ്യാറുണ്ടോ,വെബ്സൈറ്റ് ലിങ്കുകള്‍, അവയിലെ കുറിപ്പുകള്‍ ഇവയെല്ലാം ഉപയോഗിക്കാറുണ്ടെങ്കില്‍ ഈ എവര്‍നോട്ട് നിങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന നടത്തിയതാണ്. നമ്മളുടെ ഇന്റര്‍നെറ്റ് സന്ദര്‍ശനങ്ങള്‍, വായന തുടങ്ങി എല്ലാ വിഹാരങ്ങളും ഇത് ഓര്‍മയില്‍ വയ്ക്കും. പിന്നീട് ഇത് ആവശ്യം വന്നാല്‍ ഉപയോഗിക്കുവാനും എളുപ്പം.
remember the milk
ഇതും ദിവസത്തെ ചിട്ടപെടുത്തുന്ന ഒരു ആപ്ലിക്കേഷനാണ്. ഇത് ബ്ലാക്ബെറി,അന്ട്രോയിഡ ഫോണുകള്‍,ഐ ഫോണ്‍ എന്നിവക്കാണ് ഉപയോഗിക്കുന്നത്. ഇത് ജി മെയില്‍,ഗൂഗിള്‍ കലണ്ടര്‍,ട്വിറ്റര്‍ ,ഔട്ട്ലുക്ക് എന്നിവയെ പിന്തുണക്കുന്നുണ്ട്. ഇത് നമ്മളെ ചിട്ടപെടുത്തുവാന്‍ സഹായിക്കും.
Dropbox
ഡ്രോപ്പ് ബോക്സ് ഉപയോഗിച്ചില്ല എങ്കില്‍ നമുക്ക് അതൊരു നഷ്ട്ടം തന്നെയാകും. ഇത് വിവരങ്ങള്‍ സംഭരിക്കുന്നതിനുള്ള ഒരു അപ്ളിക്കെഷനാണ്. രണ്ടു ജി.ബി.യാണ് സാധാരണ ഇതിന്റെ വലിപ്പം. എന്നാല്‍ അമ്പതു ജി.ബി.യിലേക്കും നൂറു ജീബിയിലെക്കും മാറ്റുന്നതിനുള്ള സൗകര്യം ഇതില്‍ ലഭ്യമാണ്.നമ്മുടെ ചിത്രങ്ങള്‍ ,വീഡിയോകള്‍ എന്ന് വേണ്ട നമുക്ക് എന്ത് വേണമെങ്കിലും ഇതില്‍ സേവ് ചെയ്യാം.
ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയവയില്‍ നമ്മള് നടത്തുന്ന കാര്യങ്ങള്‍ ആണ് ഇതില്‍ സേവ് ചെയ്യപെടുക. ഇതിലൂടെ നമ്മുടെ ഇഷ്ടാനിഷ്ട്ടങ്ങള്‍ ദിനചര്യകള്‍ എല്ലാം നമുക്ക് വീണ്ടെടുക്കാം. നമ്മള് വായിക്കെണ്ടതായ പുതിയ വാര്‍ത്തകള്‍,വിശകലനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ നമുക്ക് വായിക്കാം.
ഒരു ഫോട്ടോ എടുത്തു അതിനെ മറ്റുള്ള കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കണം എങ്കില്‍ നമുക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാം. എടുത്ത ഫോട്ടോ നമ്മുക്ക് നേരെ ട്വിറ്റര്‍ ഫേസ്ബുക്ക് എന്നിവയിലേക്ക് അയക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു. ഫോട്ടോഗ്രാഫിയെ ഇത്രയധികം സഹായിക്കുന്ന മറ്റൊരു അപ്പ്ലിക്കെഷന് കണ്ടെത്തുവാന്‍ കഴിയില്ല.
pulse
ഫ്ലിപ്ബോര്‍ഡ് പോലെത്തന്നെ എല്ലാ നല്ല ഫോണുകളിലും ഇത് ഉപയോഗിക്കാം. നമ്മുടെ താല്പര്യം അനുസരിച്ചുള്ള വാര്‍ത്തകള്‍ കണ്ടെത്തി അവ നമുക്ക് തരുന്നു. ബ്ലോഗുകള്‍,സൈറ്റുകള്‍ തുടങ്ങി എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും അതിലെ വാര്‍ത്തകളും ഇതിനുള്ളില്‍ പെടും.
reminder
കാര്യങ്ങള്‍ ഓര്മപ്പെടുത്തുവാന് കൂടെ ഒരാള്‍ എന്നാണു ഇതിന്റെ അടിസ്ഥാന ആശയം. വീട്ടിലേക്കു വാങ്ങുവാനുള്ള ലിസ്റ്റ് ഓര്‍മിപ്പിക്കുക,മറ്റു കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ജോലി. ഇതിന്റെ ഉപയോഗം പലപ്പോഴും നമുക്ക് ആസ്വദിക്കാന്‍ സാധിക്കും എന്നാണു പലരുടെയും അഭിപ്രായം.
instapaper
വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മറ്റു ജോലികള്‍ വന്നാല്‍ “പിന്നെ വായിക്കുക” എന്ന സാധ്യതയാണ് ഇതിന്റെ പ്രത്യേകത. പിന്നീട് നാം സന്ദര്‍ശിക്കുമ്പോള്‍ നാം ബാക്കി വച്ച വാര്‍ത്ത അത് നമ്മെ ഓര്‍മിപ്പിക്കും അങ്ങിനെ സമയനഷ്ട്ടം കൂടാതെ തന്നെ നമുക്ക് വാര്‍ത്തകള്‍ നഷ്ട്ടപെടാതെ ഇവ സൂക്ഷിക്കുന്നു.
skitch
ഏവര്നോട്ടിന്റെ മറ്റൊരു അപ്ലിക്കേഷന്‍ എന്നാല്‍ കൂടുതലും ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു വെബ്സൈറ്റുകളില്‍ നിന്നും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നമ്മുടെ ദിവസങ്ങളെ ക്രമീകരിക്കുന്നതിനും മറ്റു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും ഇതില്‍ സൗകര്യം ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല