വെറും ഒരു വര്‍ഷത്തിനുള്ളില്‍ ആണ് ടെസ്കോ എന്ന വമ്പന്മാര്ക്ക് തങ്ങളുടെ സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ വെബ്സൈറ്റും പൂട്ടിക്കെട്ടി സ്ഥലം കാലിയാക്കേണ്ടി വന്നത്. വെബ്സൈറ്റില്‍ നിരത്തുന്നതിനു പോലും മതിയായ കാര്‍ ഇല്ല എന്ന കാരണത്തിലാണ് ഇവര്‍ തോല്‍വി സമ്മതിച്ചത് എന്നറിയുന്നു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തകരമായരീതിയിലുള്ള വിവിധ കാറുകള്‍ കൊടുക്കുവാന്‍ സാധിക്കാത്തതിനാലാണ് വെബ്സൈറ്റ് അടക്കുന്നതെന്ന് ടെസ്കോ തങ്ങളുടെ tescocars.com എന്ന വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ടെസ്കോ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വ്യാപരത്തിലേക്ക് കാല് വച്ചത്.
എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസ് പോലെയല്ല ഈ വ്യാപാരം എന്നറിഞ്ഞതോടെ ടെസ്കോ പിന്‍വാങ്ങുകയാണ്. ടെസ്കോ മാസത്തില്‍ വെറും 150 കാറുകള്‍ മാത്രമാണ് വിറ്റുകൊണ്ടിരുന്നത് എന്ന് മറ്റൊരു പ്രമുഖ മാസിക വിലയിരുത്തുന്നു. 199 പൌണ്ട് കമ്മീഷനിലാണ് കാര്യങ്ങള്‍ ഇവര്‍ നടത്തിയിരുന്നത്. 24ബില്ല്യന്‍ പൌണ്ട് വില വരുന്ന വിപണിയാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് സീസണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും കുറഞ്ഞ വില്പനയാണ് ഇവര്‍ക്ക് നല്‍കിയത്.
ഇത് കമ്പനിയുടെ മാനേജ്മെന്റില്‍ തന്നെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. അതിനാല്‍ ബോസായ റിച്ചാര്‍ഡ് ബാഷര്‍ തങ്ങളുടെ ഈ വ്യാപാരം അവസനിപിക്കുവാന് നിര്‍ബന്ധിതനായി എന്നാണു അറിയിക്കുന്നത്. മറ്റു സെക്കന്‍ഡ്ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ നിന്നും ബ്രോക്കര്‍മാരില്‍ നിന്നും ആണ് ടെസ്കോ കാറുകള്‍ ശേഖരിച്ചിരുന്നത്. ഇപ്പോള്‍ വാങ്ങിയ കാറുകളുടെ വാറന്റിയുടെ കാര്യങ്ങള്‍ എല്ലാം തന്നെ കമ്പനി ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ ടെസ്കൊയുടെ അധികൃതര്‍ തങ്ങളുടെ ശ്രദ്ധ ഈ വിപണിയില്‍ നിന്നും മാറ്റിയതാണ് പരാജയ കാരണം എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ ടെസ്കോ വന്‍ വിജയമാണ് കൊയ്ത് കൊണ്ടിരിക്കുന്നത്. വീടുകള്‍ വെറും 199 പൌണ്ട് കമ്മീഷനില്‍ വില്ക്കുവാനുള്ള ടെസ്കൊയുടെ ശ്രമങ്ങള്‍ 2007ലാണ് ആരംഭിച്ചത്. ഇതിനു ചുവടു പിടിച്ചിട്ടായിരുന്നു കാറുകളുടെ വില്പനയും ഇവര്‍ ആരംഭിച്ചത്. ഇപ്പോള്‍ തങ്ങളുടെ ഷെയറില്‍ നിന്നും ഏകദേശം അഞ്ചു ബില്ല്യന്റെ നഷ്ടം ഇവര്‍ക്ക് സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല