1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2011

സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ അതികായരായ ടെസ്‌കോ ഉപയോഗിച്ച കാറുകളുടെ (സെക്കന്‍ഡ് ഹാന്‍ഡ്) വില്‍പ്പനയിലേക്ക് കടക്കുന്നു. പുതിയ ബിസിനസിനായി കമ്പനി ടെസ്‌കോ കാര്‍സ്.കോം എന്ന വെബ്‌സൈറ്റും തുടങ്ങിക്കഴിഞ്ഞു.

കുറഞ്ഞവിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ആളുകള്‍ക്ക് ലഭിക്കാന്‍ പുതിയ നീക്കം ഉപകരിക്കുമെന്നാണ് സൂചന. പുറത്തിറങ്ങുന്ന പുതിയ മോഡലുകളെല്ലാം ഉടനേ തന്നെ ടെസ്‌കോയിലൂടെ ആളുകളുടെ കൈവശമെത്തും. യഥാര്‍ത്ഥവിലയുടെ 20 ശതമാനം വരെ ടെസ്‌കോയിലൂടെ ലഭിക്കുന്ന കാറുകള്‍ക്ക് ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ടെസ്‌കോകാര്‍സ്.കോം എന്ന സൈറ്റില്‍ കയറുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് കാറുകളുടെ ലിസ്റ്റ് നോക്കി വേണ്ട കാര്‍ തിരഞ്ഞെടുക്കാം. എഞ്ചിനുകള്‍, മൈലേജ്, ബോഡി, നിറം എന്നിങ്ങനെയെല്ലാം കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രം ആവശ്യമുള്ള കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ മതിയാകും.കാര്‍ വാങ്ങുന്നവര്‍ക്ക് ബോണസായി 2000 ക്ലബ് കാര്‍ഡ് പൊയന്റുകളും ലഭിക്കും.

എന്നാല്‍ വെബ്‌സൈറ്റിലെത്തുന്നവര്‍ക്ക് ടെസ്റ്റ് െ്രെഡവ് ചെയ്യാന്‍ അവസരം ലഭിക്കില്ല. സൈറ്റില്‍ നല്‍കിയ ടെസ്റ്റ് െ്രെഡവിന്റെ വീഡിയോ കാണാനാകും. ഏതാണ്ട് 3000ലധികം ഉപയോഗിച്ച കാറുകളുടെ പട്ടികയാണ് വെബ്‌സൈറ്റിലുണ്ടാവുക. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ വിലകുറച്ച് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ലഭ്യമാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടെസ്‌കോ റീട്ടെയ്ല്‍ സര്‍വ്വീസ് തലവന്‍ ആന്‍ഡ്രൂ ഹഗ്ഗിന്‍സണ്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ആയി വാങ്ങുന്ന കാറുകള്‍ യു കെയില്‍ എവിടെയും 149 പൌണ്ട് കൊടുത്താല്‍ ഡെലിവറി ചെയ്തു  തരും.അതല്ലെങ്കില്‍ ബിര്‍മിംഗ്ഹാമിനടുത്തുള്ള വെയര്‍ഹൌസില്‍ പോയി നേരിട്ട് കാര്‍ കളക്റ്റ്  ചെയ്യാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.