ചോക്ക്‍ലേറ്റിന്റെ വിലയെന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നല്ല കമ്പനികളുടെ മികച്ച ചോക്ക്‍ലേറ്റിന് നല്ല വിലയാകും. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ടെസ്കോയില്‍ ചെന്ന ആളുകള്‍ ഞെട്ടിപ്പോയി. കവറൊന്നിന് 1.50 പൗണ്ട് വിലവരുന്ന കാഡ്ബറിയുടെ ചോക്ക്‌ലേറ്റിന് ഒരു പെനിയില്‍ താഴെയാണ് വില. കാര്യം എന്താണെന്ന് അറിയാതെയാണെങ്കിലും വന്നരെല്ലാവരും അത് വാങ്ങിക്കൂട്ടി. ഇത്രയും വില കുറച്ച് കാഡ്ബറിയുടെ ചോക്ക്‍ലേറ്റുകള്‍ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നുവെങ്കിലും എല്ലാവരും അത് വാങ്ങിയെന്നതാണ് സത്യം.
പിന്നീടാണ് സത്യം പുറത്തുവന്നത്. കമ്പ്യൂട്ടറിന് സംഭവിച്ച തെറ്റായിരുന്നു അത്. പൗണ്ടിന് വില്‍ക്കേണ്ട സാധനം പെനിക്ക് വിറ്റുപോയത് കമ്പ്യൂട്ടറിന്റെ തെറ്റാണെന്ന് ടെസ്കോയുടെ വക്താക്കള്‍ അറിയിച്ചു. ഒരു പൗണ്ടിന് നൂറ് ഗ്രാമിന്റെ ധാരാളം കവറുകള്‍ ലഭിക്കുമായിരുന്നുവെന്നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയവര്‍ പിന്നീട് സോഷ്യല്‍ മീഡിയായില്‍ നടത്തിയ ചര്‍ച്ചകള്‍ വ്യക്തമാക്കിയത്.
സാധാരണ ചോക്ക്‌ലേറ്റുകള്‍ വാങ്ങാത്തവര്‍പോലും ധാരാളം ചോക്ക്‌ലേക്കുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് വ്യക്തമായിരിക്കുന്നത്. ടെസ്കോ പോലുള്ള വലിയ സ്ഥാപനങ്ങളില്‍നിന്ന് ഇത്രയും വില കുറച്ച് സാധനങ്ങള്‍ കിട്ടുമ്പോള്‍ അത് വാങ്ങിക്കൂട്ടുകയല്ലാതെ വേറൊന്നും ചെയ്യാനില്ലെന്ന് ചില ഉപഭോക്താക്കള്‍ വ്യക്തമാക്കി. പത്ത് പെന്‍സിന് ഇരുപത് പായ്ക്കറ്റ് കാഡ്ബറി ചോക്ക്‍ലേറ്റ് കിട്ടുകയെന്ന് വെച്ചാല്‍ വലിയ കാര്യം തന്നെയാണ് എന്നാണ് ചിലര്‍ എഴുതിയത്. അതേസമയം കാഡ്ബറി ചോക്ക്‌ലേറ്റിന്റെ വില തെറ്റായിട്ടാണ് കവറില്‍ അടിച്ചതെന്ന് ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ വക്താക്കള്‍ പറഞ്ഞു. അടുത്ത ദിവസം രാവിലെ കാര്യങ്ങളെല്ലാം ശരിയാകുമെന്നാണ് ടെസ്കോ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല