മനുഷ്യന്റെ ശരാശരി ആയുസ്സ് 52ല്‍ നിന്നും എണ്പതു വരെയെത്തിച്ചത് ശാസ്ത്രമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍ ഇപ്പോഴും ശാസ്ത്രത്തിന് പിടി താരത്തെ നടക്കുന്ന രോഗമാണ് മറവി രോഗം. ഏകദേശം 800,000 ബ്രിട്ടീഷുകാര്‍ ഈ രോഗത്താല്‍ വലയുന്നുണ്ട്. ഇതില്‍ എഴുപത്തി അഞ്ചു ശതമാനം ആളുകളെയും അല്‍ഷിമേഴ്സ് ബാധിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ലോകാസകലം ഉപയോഗിക്കുന്ന അല്‍ഷിമേഴ്സ് മരുന്ന് ഡോണപെസില്‍ എന്ന മരുന്നാണ്. ഈ മരുന്ന് ഇന്ന് എണ്പതു ശതമാനം വിലക്കുറവില്‍ ബ്രിട്ടന്‍ വിപണിയില്‍ ലഭ്യമാണ്!
ഈ മരുന്ന് മൂന്നില്‍ ഒരാളുടെ അസുഖം ഭേദമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓര്‍മിക്കുവാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്ന ഈ മരുന്ന് ഇന്ന് പലരും മറവി രോഗത്തിനായി ഉപയോഗിക്കുന്നുണ്ട്. മറവി പ്രശ്നങ്ങള്‍ക്ക് ഇത് വരെ ലഭ്യമായതില്‍ ഏറ്റവും മികച്ച മരുന്നായിട്ടാണ് ഡോക്ടര്‍മാര്‍ ഇതിനെ വിലയിരുത്തുന്നത്. ഇതേ രീതിയിലുള്ള മറ്റു മരുന്നുകള്‍ കണ്ടു പിടിക്കുവാന്‍ കോടികള്‍ ചിലവിടുകയാണ് പല കമ്പനികളും. ഇതിന്റെ വെളിച്ചത്തില്‍ പലതും കണ്ടു പിടിച്ചു എങ്കിലും ഡോണപെസിലിനോട് മുട്ടാന്‍ ആരും ഇത് വരെ രംഗത്ത് എത്തിയിട്ടില്ല.
ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലെ പ്രാബല്യമില്ലാത്ത അമിലോയിട് ഹൈപോതെസിസിനു പിറകെയാണ് ഇപ്പോഴും ഗവേഷണ സംഘങ്ങള്‍. അലിയാത്ത വിഷകരമായ ഒരു പ്രോട്ടീന്‍ ആണ് അമിലോയിട്. അത് തലച്ചോറില്‍ അടിഞ്ഞു കൂടുന്നത് കോശങ്ങള്‍ നശിക്കുന്നതിനു കാരണം ആകുന്നു. എന്നാല്‍ ഓര്മ കോശങ്ങളെ പുനര്ജീവിപ്പിക്കുന്ന രീതിയിലുള്ള ഇതിന്റെ പുതിയ ജീന്‍ 1991ല്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷെ ഇത് വലിയ രീതിയില്‍ ഗുണം ചെയ്തില്ല എന്ന് പറയാം. പിന്നീട് ബില്യന്‍ കണക്കിന് പൌണ്ട് ചിലവഴിച്ചു നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം തന്നെ അമ്പേ പരാജയമായിരുന്നു. എന്നിരുന്നാലും ഇപ്പോള്‍ ഡോണപെസില്‍ മരുന്ന് പല രോഗികള്‍ക്കും ജീവിതം തിരികെ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല