ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കുള്ള ബെനഫിറ്റും വിദ്യാഭ്യാസ സൗജന്യങ്ങളും പ്രായമായവര്‍ക്കുള്ള സൗജന്യങ്ങളുമെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായോ ഭാഗിഗമായോ വെട്ടിക്കുറച്ചിരിക്കുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവരുന്നു. വര്‍ഷം പതിനൊന്ന് മില്യണ്‍ പൗണ്ട് ബെനഫിറ്റ് കിട്ടുന്ന 190 കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പത്തിലധികം കുട്ടികളുള്ള 190 കുടുംബങ്ങള്‍ക്കായിട്ടാണ് ബെനഫിറ്റ് ഇനത്തില്‍ ഇത്രയും തുക സര്‍്ക്കാര്‍ ചെലവാക്കുന്നത്. ഒരു കുടുംബത്തിന് ഏതാണ്ട് 60,000 പൗണ്ടാണ് സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കുന്നത്. വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായിരിക്കുന്നത്. 190 കുടുംബങ്ങളിലും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള പത്തിലധികം കുട്ടികളെങ്കിലുമുണ്ട്. കൂടാതെ മാതാപിതാകള്‍ക്ക് ജോലിയില്ലാത്തതിന്റെ ബെനഫിറ്റുംകൂടി ആകുന്നതോടെ കാര്യങ്ങള്‍ 60,000 പൗണ്ട് ബെനഫിറ്റിലേക്ക് പോകുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.
ഈ 190 കുടുംബങ്ങളും യഥാര്‍ത്ഥത്തില്‍ വര്‍ഷം 61,183 പൗണ്ടിന് അര്‍ഹരാണ്. അതായത് ബ്രിട്ടണിലെ ഇപ്പോഴത്തെ തൊഴില്‍നിലവാരം വെച്ച് നോക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരു ജോലിക്കാരന്‍ നേടുന്നതിനെക്കാള്‍ കൂടുതല്‍ പണമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ബ്രിട്ടണിലെങ്ങും ഉണ്ടായിരിക്കുന്നത്. കുടുംബങ്ങള്‍ ഇത്രയും കുട്ടികള്‍ ജനിപ്പിക്കാതെ നോക്കണമെന്ന മട്ടിലുള്ള രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്.
ബ്രിട്ടണിലെ ഒരു മന്ത്രിയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് നല്‍കുന്ന ബെനഫിറ്റില്‍ കാര്യമായ കുറവ് വരുത്തണമെന്ന നിലപാടിലാണ് പെന്‍ഷന്‍ സെക്രട്ടറി ലയാന്‍ ഡുന്‍കാന്‍. വര്‍ഷത്തില്‍ 26,000 പൗണ്ടില്‍ കൂടുതല്‍ ഒരു കുടുംബത്തിനും നല്‍കരുത് എന്ന നിലപാടിലാണ് ഇദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല