വിചിത്രമായ ഒരവസ്ഥയില്‍ ഗര്‍ഭാവസ്ഥയിലേ രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്നു ജനിച്ച ഈ കുഞ്ഞിന്റെ ശരീരത്തില്‍ രക്തം ഇല്ലായിരുന്നു. ഒളിവര്‍ മോര്‍ഗന്‍ എന്ന പേരിട്ടിരിക്കുന്ന ഈ കുട്ടി ജനിച്ചപ്പോഴേ വിളറി വെളുത്തും അനക്കമില്ലാതെയുമായി. അടുത്ത ഇരുപത്തിയഞ്ച് മിനിട്ടുകള്‍ക്ക് ഒരു ഹൃദയസ്പന്ദനവും ഇവനില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് മരണവുമായി മല്ലിട്ട് ഒളിവര്‍ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഓക്സിജന്‍ കൊടുത്തും ഹാര്‍ട്ട് മസാജ് കൊടുത്തും രക്തം പകര്‍ന്നും ഡോക്റ്റര്‍മാര്‍ ഇവന്റെ ജീവന്‍ തിരിച്ച് കൊണ്ട് വന്നു. ആദ്യമായി അവന്റെ ഹൃദയം മിടിച്ചപ്പോള്‍ ഡോക്റ്റര്‍മാരെല്ലാം ആനന്ദകണ്ണുനീര്‍ ഒഴുക്കി.
ഇപ്പോള്‍ ഒളിവര്‍ സന്തോഷവാനാണ് പതിനഞ്ച് മാസം പ്രായമായ ഇവന്‍ അമ്മ കാറ്റിയുടെയും അച്ഛന്‍ ജെഫിന്റെയും കൂടെ സുഖമായിരിക്കുന്നു. അമ്മ കാറ്റിക്ക് ഇപ്പോഴും അവന്റെ കഥ അവനോടു പറയാന്‍ ധൈര്യം പോര. രക്തമില്ലാതെയായിരുന്നു അവന്‍ ജനിച്ചത് ഇപ്പോഴിതാ ഞങ്ങളുടെ മുന്‍പിലിരുന്നു ചിരിക്കുന്നു എന്ന് അത്ഭുതപ്പെടാനെ ഈ അമ്മക്കാകുന്നുള്ളൂ. അവനെ രക്ഷപെടുത്തിയ ഡോക്ട്ടര്മാരോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല എന്നും അവര്‍ കൂടി ചേര്‍ത്തു.
ഒളിവറിനു അസാധാരണമായ വാസപ്രേവിയ എന്ന ഒരവസ്ഥയായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു സിര കൂടുതല്‍. ഇതിലൂടെയാണ് അവന്റെ രതമെല്ലാം നഷ്ട്ടപ്പെട്ടിരുന്നത്. രക്തത്തില്‍ കുളിച്ച കാറ്റി ഈ രക്തമെല്ലാം തന്റെ മകന്റെ ശരീരത്തില്‍ നിന്നുമാണ് എന്നറിഞ്ഞപ്പോള്‍ വിറച്ചു പോയി. അതിനു ശേഷം മിഡ് സ്റ്റോണ്‍ ജനറല്‍ ഹോസ്പിറ്റലിലെ അധികൃതര്‍ ഇവര്‍ക്ക് പരിചരണം നല്‍കുകയായിരുന്നു. 6lb തൂക്കം ആണ് ഒളിവരിനു ജനിച്ചപ്പോള്‍ ഉണ്ടായിരുന്നത്.
പതിനൊന്നു ദിവസത്തെ തുടര്‍ച്ചയായ പരിചരണത്തിന് ശേഷമായിരുന്നു ഒളിവറിനെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചത്. അള്‍ട്രാ സൌണ്ട് സ്കാനില്‍ കുട്ടി പെണ്‍കുട്ടിയാണ് എന്നായിരുന്നു അറിവ് . ഒളിവരിന്റെ ജനനം അമ്മയെ ഞെട്ടിച്ചത് വെറുതെയല്ല. ഇപ്പോള്‍ ഒളിവര്‍ നടക്കുവാന്‍ തുടങ്ങി അവന്റെ പ്രിയപ്പെട്ട കളി ഒളിച്ചു കളിയാണ് അവനെ കണ്ടു പിടിക്കുക എന്നത് വളരെ പ്രയാസകരമാണ്. ഒളിവറിന്റെ അമ്മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല