പാക്കിസ്ഥാനിലെ ക്വറ്റയില്‍ സേവനം അനുഷ്ടിച്ചിരുന്ന റെഡ്ക്രോസ് സംഘത്തിലെ ബ്രിട്ടീഷ് ഡോക്ടറെ ഭീകരര്‍ ശിരച്ഛേദം ചെയ്തു. മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ക്വറ്റ എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ തള്ളുകയായിരുന്നു.ക്രിസ്ത്യന്‍ മത വിശ്വാസിയായിരുന്ന ഡോക്ട്ടര്‍ ഇസ്ലാം മതത്തില്‍ ആക്രുഷ്ട്ടനായി മതം മാറിയിരുന്നു.
ഏതാനും മാസം മുമ്പ് ഭീകരര്‍ റാഞ്ചിയ ഡോ. ഖലീല്‍ അഹമ്മദ് ഡെയിലിന്റേതാണെന്നു മൃതദേഹമെന്നു തിരിച്ചറിഞ്ഞെന്ന് റെഡ്ക്രോസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡെയിലിനെ റാഞ്ചിയ തോക്കുധാരികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് റെഡ്ക്രോസിനു കത്തെഴുതിയിരുന്നു.
എന്നാല്‍ പണം നല്കാന് സംഘടന തയാറായില്ല. ഇതാണു കൊലപാതകത്തിനു കാരണമെന്നു പറയപ്പെടുന്നു. ഡെയിലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് അപലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല