പതിനെട്ടോളം യു കെ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര് ഐ മലയാളി ഒരുക്കിയ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം ദി ഫെയിത്ത് (വിശ്വാസം )പുറത്തിറങ്ങി.വെള്ളിയാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനും യു കെയിലെ സെഹിയോന്‍ മിനിസ്ട്രിയുടെ ആത്മീയ നേതാവുമായ ഫാദര്‍ സോജി ഓലിക്കല്‍ ആണ് സി ഡിയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.സി ഡിയുടെ ആദ്യ കോപ്പി പ്രശസ്ത പത്ര പ്രവര്‍ത്തകനും യു കെ മലയാളിയുമായ ശാന്തിമോന് ജേക്കബ് സോജിയച്ചനില് നിന്നും ഏറ്റു വാങ്ങി.
ഓരോ വ്യക്തികള്‍ക്കും ഓരോ പ്രേക്ഷിത ദൌത്യമുണ്ടെന്നും ഈ ആല്‍ബം തയാറാക്കിയതും ആ ദൌത്യത്തിന്റെ ഭാഗമാണെന്നും സി ഡി പ്രകാശനം ചെയ്യവേ സോജിയച്ചന്‍ പറഞ്ഞു. ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഗാന രചയിതാവ് റോയ് കാഞ്ഞിരത്താനം,ഗായകന് സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍,ഗായിക ആരുഷി ജെയ്മോന് എന്‍ ആര് ഐ മലയാളി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര് ഐ മലയാളി ഒരുക്കുന്ന സംരഭമാണ് പതിനഞ്ചു ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബം.ലോക നിലവാരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സി ഡി തയാറാക്കിയിരിക്കുന്നത്.യു കെയിലെ ഗായകരുടെ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്തത് യു കെ സ്റ്റുഡിയോകളില്‍ ആണ്.നാലു പേജുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കവര്‍ സി ഡിയ്ക്ക് സംരക്ഷണം നല്കുന്നു.ലിത്തോ പ്രിന്റിംഗ് ഉപയോഗിച്ച് സി ഡി പ്രിന്റ് ചെയ്തിരിക്കുന്നതനിനാല് ലേബല്‍ ഇളകിപ്പോകുമെന്ന ആശങ്കയും വേണ്ട.യു കെ മലയാളികള്‍ക്കിടയില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്.
സി ഡിയുടെ കോപ്പി ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക
nrimalayalee@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല