1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2012


യു കെ യിലെ മലയാളികള്‍ക്ക് വേണ്ടി NRI മലയാളി നിര്‍മിച്ച ദി ഫെയിത്ത് സംഗീത ആല്‍ബത്തിലെ ഗാന ചിത്രീകരണം പൂര്‍ത്തിയായി.കണ്മുന്‍പില്‍ ഈശോയെ കണ്ടങ്ങിരുന്നപ്പോള്‍ . …എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണം വരും ദിവസങ്ങളില്‍ NRI മലയാളി സംപ്രേക്ഷണം ചെയ്യും.ഇതിനോടകം തന്നെ യു കെ മലയാളികളുടെ പ്രാര്‍ഥനയായി മാറിക്കഴിഞ്ഞ ഈ ഗാനം മനുഹ്യ ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും ആശ്വാസം പകരുന്ന ഒന്നാണ്.

ഏകാന്തതയില്‍ ഹൃദയ നൊമ്പരങ്ങള്‍ ദൈവത്തോട് പങ്ക് വയ്ക്കുമ്പോള്‍ സ്നേഹം തന്നെയായ ദൈവം ആശ്വാസമായി നമ്മിലേക്ക്‌ കടന്നു വരും.അപ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ ദൈവം ചെയ്ത നന്മകള്‍ ഓര്‍ക്കുവാനും അവിടുത്തെ സ്തുതിക്കുവാനും നമുക്ക് സാധിക്കും.അവിടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു മനുഷ്യ ജീവിതത്തില്‍ ഇടപെടുന്നതാണ് ഈ ഗാന ചിത്രീകരണത്തിന്റെ ഇതിവൃത്തം.

ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് മനസിനെ കൂട്ടിക്കൊണ്ടു പോകുന്ന വികാരതീവ്രമായ വരികളും പ്രാര്‍ഥനാ നിര്‍ഭരമായ ഈണവും ഈ ഗാനത്തെ ഏറെ മനോഹരമാക്കുന്നു.ഈ ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ എല്ലാവരും യു കെ മലയാളികള്‍ ആണ്. റോയ് കാഞ്ഞിരത്താനത്തിന്റെ വരികള്‍ക്ക് ബിജു കൊച്ചുതെള്ളിയില്‍ സംഗീതം പകര്‍ന്നിരിക്കുന്നു.റെക്സ് ജോസിനും സുപ്രഭാ നായര്‍ക്കുമോപ്പം ആറു വയസുകാരി ബേബി അന്ന തോമസും 10 മാസം പ്രായമുള്ള മാസ്റ്റര്‍ പോള്‍ റോയിയും ഈ ഗാനരംഗത്ത്‌ അഭിനയിച്ചിരിക്കുന്നു.യു കെയിലെ പ്രശസ്ത ക്യാമറമാന്‍ ആയ തോംസണ്‍ തങ്കച്ചന്‍ സ്ക്രിപ്റ്റ്,എഡിറ്റിംഗ് ,ക്യാമറ ,സംവിധാനം എന്നിവ നിര്‍വഹിച്ച ഈ ഗാന ചിതീകരണത്തിന്റെ ആശയം സൌത്തെണ്ടില്‍ നിന്നുള്ള കലാകാരന്‍ കനെഷ്യസ് അത്തിപ്പൊഴിയുടെതാണ്

പ്രൊമോഷണല്‍ വീഡിയോ കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.