1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2012

ഇവള്‍ക്ക് ഒരു ദിവസത്തെ ഓര്‍മ്മകള്‍ മാത്രമേ സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ഓരോ ദിവസവും ഓരോ ഓര്‍മ്മകള്‍. ഓര്‍മ ചിലര്‍ക്ക് അനുഗ്രഹമാകുമ്പോള്‍ ഈ ഓര്‍മ ഇവള്‍ക്ക് ശാപമാകുകയാണ്. ജെസ് ലിന്‍ഡന്‍ എന്ന പത്തൊന്‍പതുകാരിയാണ് ഈ പ്രത്യേക ഓര്‍മയാല്‍ ചുറ്റി തിരിയുന്നത്. അപൂര്‍വമായ തലച്ചോറിന്റെ ക്രമക്കേടാണ് ഈ രോഗത്തിന്റെ കാരണം. ചില സമയങ്ങളില്‍ പ്രഭാത ഭക്ഷണം കഴിച്ചത് പോലും പൊടുന്നനെ മറന്നു പോകാറുമുണ്ട്. ഒരു വര്ഷം വരെ മുന്‍പ്‌ സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു ജെസ്.

സുസാക്‌ സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗം വന്നതിനു ശേഷം ഇന്നലകളെ ഓര്‍മ്മിച്ചെടുക്കാന്‍ ഇവള്‍ക്കായിട്ടില്ല. ഇതിനു മുന്‍പ് വെറും ഇരുന്നൂറ്റി അമ്പതു പേരെ ഈ രോഗത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. തന്റെ മൂന്നു കൂട്ടുകാരികള്‍ തടിച്ചിരിക്കുന്നത് കണ്ടിട്ടും അവര്‍ ഗര്ഭിണികളാണ് എന്ന് ഓര്‍മ്മിച്ചെടുക്കുവാന്‍ കഴിയുന്നില്ല ജെസിനു. ക്രിസ്മസ് ആഘോഷിച്ചതോ സ്വന്തം സുഹൃത്തുക്കളെയോ ഇവള്‍ ഓര്‍മ്മിക്കുന്നില്ല. തന്റെ മുത്തശ്ശിയായ ഓട്രിയുടെ മരണം പോലും അറിയുന്നില്ല ജെസ്സ്.

തന്റെ ജീവതത്തില്‍ ഭൂതകാലം എന്നൊരു സംഭവം ഇല്ലെന്നും വര്‍ത്തമാനകാലം മാത്രമേ ഉള്ളൂ എന്നും ജെസ്സ് മനസിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ക്രിസ്മസും ജന്മദിനവും ഒന്നും ഓര്‍മ്മകളില്‍ ഇത് വരെയും കടന്നു വരുന്നില്ല. കുറച്ചു മുന്‍പ് കഴിച്ച ഭക്ഷണത്തെപ്പറ്റി അമ്മ പറയുമ്പോഴാകും മിക്കവാറും ജെസ്സ് ബോധാവതിയാകുക. ഇത്രയും ചെറുപ്പത്തില്‍ സംഭവിച്ച ഈ രോഗം ഇവളുടെ ജീവിതത്തെത്തന്നെ മറ്റൊരു വീഥിയിലൂടെയാണ് നയിക്കുന്നത്. ഈ രോഗം 20-40 വരെ വയസുള്ള സ്ത്രീകളിലാണ് കണ്ടു വരുന്നത്. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, തലവേദന, ആശയക്കുഴപ്പം എന്നിവ ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. അവളുടെ രോഗം മൂലം കാമുകന്‍ പോലും വിട്ടു പോയി. അമ്മയായ ട്രേസി ഒരു അത്ഭുതത്തിനാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.