1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2011

കാര്യം പറഞ്ഞാല്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ വലിയ ശ്രദ്ധയുള്ള രാജ്യമാണ് ബ്രിട്ടണ്‍. പ്രായമായവരുടെ ചികിത്സ പ്രശ്നങ്ങളൊക്കെ വല്ലാത്ത ആകാംക്ഷയോടെയാണ് ബ്രിട്ടീഷ് സമൂഹം കേള്‍ക്കുന്നത്. ആശുപത്രികളില്‍ വൃദ്ധര്‍ക്ക് മികച്ച ചികിത്സ നഷ്ടമാകുന്ന വാര്‍ത്ത ഇടയ്ക്കിടക്ക് കേള്‍ക്കാറുള്ളതാണ്. എന്നാല്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ ഇത്രകണ്ട് ആശങ്കാകുലരാണ് ബ്രിട്ടീഷ് ജനതയെങ്കിലും വൃദ്ധന്മാരുടെയും വൃദ്ധകളുടെയും പ്രശ്നങ്ങള്‍ അവര്‍ക്ക് മാത്രമേ അറിയത്തുള്ളു.

‌കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടാണ് ഇങ്ങനെ പറയാന്‍ കാരണം. അറുപത് കഴിഞ്ഞവര്‍ക്കിടയില്‍ വിവാഹമോചനം കൂടുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2009ല്‍ മാത്രം ഏതാണ്ട് 11,500 വിവാഹമോചനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കിടയിലെ വിവാഹമോചനങ്ങളുടെ കണക്കാണ്.

ഇതുതന്നെയാണ് ബ്രിട്ടണെ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന ഭീതി. ജീവിതസായാഹ്നത്തില്‍ ഒന്നിച്ച് ജീവിക്കേണ്ടവര്‍ ഇങ്ങനെ പിരിയുന്നതിന് പിന്നിലുള്ള കാരണമെന്താണെന്ന് എത്ര ആലോചിച്ചും ഇവര്‍ക്കാര്‍ക്കും ഒരുപിടിയും കിട്ടുന്നില്ല. പെന്‍ഷന്‍ പറ്റി കഴിയുമ്പോള്‍ സാധാരണ ഗതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ അങ്ങനെയൊന്നും അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരുവര്‍ഷംകൊണ്ട് പ്രായമായവരുടെ ഇടയിലുള്ള വിവാഹമോചനത്തില്‍ നാലുശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

എല്ലാ പ്രായക്കാര്‍ക്കിടയിലുമുള്ള വിവാഹമോചനനിരക്ക് നോക്കുമ്പോള്‍ അതില്‍ കേവലം പതിനൊന്ന് ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നാലുശതമാനവും പെന്‍ഷന്‍ പറ്റിയവര്‍ക്കിടയിലെ വിവാഹമോചനമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.