നഗരത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരെ, നിങ്ങള്ക്ക് ലോട്ടറി അടിക്കണം എന്നുണ്ടെങ്കില്‍ എത്രയും വേഗം താമസം റോംഫോര്‍ഡിലേക്ക് മാറ്റിക്കോളൂ. കാരണം നാഷണല്‍ ലോട്ടറി റിസര്‍ച്ചിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ലോട്ടറി ജേതാക്കള്‍ ഉള്ള ടൌണ്‍ ഇതാണ്. ആകെ മുന്നൂറു വീടുകളാണ് ഈ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്നത് എങ്കിലും ലഭിച്ച ലോട്ടറിയോ ഒരു വീടിനു അന്‍പതിനായിരം പൌണ്ട് എന്ന നിലയിലും!
കഴിഞ്ഞ പതിനേഴ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് നാഷ്ണല്‍ ലോട്ടറി നടത്തിയ ഗവേഷണത്തിലാണ് റാംഫോര്‍ഡിന്റെ ഈ അപൂര്‍വ നേട്ടം വ്യക്തമായത്. 1238 ആളുകളില്‍ ഒരാള്‍ എന്ന കണക്കില്‍ ഇവിടെ ഭാഗ്യം വന്നു കയറിയിട്ടുണ്ട്. പ്രദേശങ്ങള്‍ വച്ചുള്ള കണക്കില്‍ വടക്ക് കിഴക്കന്‍ ഭാഗങ്ങളെ ഭാഗ്യപ്രദേശമായി കണ്ടെത്തി. ഇവിടെ 1550 പേരില്‍ ഒരാള്‍ അന്‍പതിനായിരം പൌണ്ട് വച്ച് നേടി.
യൂറോമില്ല്യണ്‍ ലോട്ടറിയില്‍ നോട്ടിംഗ്‌ഹാംഷയര്‍ നഗരമാണ് ഭാഗ്യം കൊണ്ട് ഏറ്റവും കൂടുതല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളത്. ഈ നഗരത്തില്‍ നിന്നുള്ളവരാണ് 45മില്ല്യണ്‍ ജാക്ക്പോട്ടു നേടിയ കേസിയും മാറ്റും. നാല്പതു മില്ല്യണ്‍ നേടിയ ഗരേത്, കാതറിന്‍ ബുള്‍ തുടങ്ങിയവരും നോട്ടിംഗ്‌ഹാമില്‍ നിന്ന് തന്നെയാണ്. ആദ്യമായിട്ടാണ് ഇപ്രാവശ്യം നാഷ്ണല്‍ ലോട്ടറി അന്‍പതിനായിരം പൌണ്ടിന്റെ സമ്മാനത്തുക വക്കുന്നത്. എസെക്സ്, ഇല്‍ഫോഡ് എന്നീ നഗരങ്ങളും ഭാഗ്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്.
ഭാഗ്യനഗരങ്ങള്‍ ഏതൊക്കെ എന്ന് ചുവടെ കൊടുക്കുന്നു
1) Romford- 1 in 1,238 adults.
2) Enfield- 1 in 1,378 adults.
3) Dartford- 1 in 1,391 adults.
4) Newcastle upon Tyne- 1 in 1,392 adults.
5) Sunderland- 1 in 1,421 adults.
6) Liverpool- 1 in 1,425 adults.
7) Warrington- 1 in 1,428 adults.
8 ) Bromley- 1 in 1,443 adults.
9) Newport- 1 in 1,452 adults.
10) Doncaster- 1 in 1,472 adults.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല