1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2011

ബ്രിട്ടനിലെ പോലീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും ഉയരമുള്ള പോലീസ് ഉദ്യോഗസ്ഥന്‍ എന്ന ബഹുമതി ഇരുപത്തി അഞ്ചുകാരനായ ആന്റണി വാലി എന്ന ഉദ്യോഗസ്ഥന് സ്വന്തം. ഏഴ് അടി രണ്ടിഞ്ചാണ് ഇദ്ദേഹത്തിന്റെ പൊക്കം.

പോലീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പൊക്കം തന്നെ വളരെയേറെ സഹായിക്കുന്നുണ്ട് ആന്റണി പറയുന്നു. തിരക്കേറിയ സ്ഥലങ്ങളിലും പ്രശ്‌നബാധിത പ്രദേശങ്ങളിലും ജോലി ചെയ്യുമ്പോള്‍ ആളുകളുടെ മുകളിലൂടെ അവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ ദീര്‍ഘ ദൂരം കാര്യങ്ങള്‍ വിലയിരുത്തുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായി ആന്റണി പറയുന്നു.

പോലീസില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഏറ്റവും പ്രശ്‌നം നേരിട്ടത് യൂണിഫോമിന്റെ കാര്യത്തിലായിരുന്നുവെന്ന് ആന്റണി പറഞ്ഞു. തന്റെ അളവിലുള്ള വസ്ത്രം പോലീസ് സേനയില്‍ അപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ തന്റെ അളവിലുള്ള യൂണിഫോം ശരിയാവുന്നതുവരെയുള്ള പതിനഞ്ചാഴ്ച സിവിലിയന്‍ വേഷത്തിലാണ് താന്‍ ജോലി നോക്കിയത്. ഇതു കൂടാതെ തന്റെ ആദ്യ നിയമനം ഹൗസ് ഓഫ് പാര്‍ലമെന്റിലെ സുരക്ഷാ വിഭാഗത്തില്‍ ആയിരുന്നുവെന്നും അവിടം സന്ദര്‍ശിക്കുന്ന സന്ദര്‍ശകര്‍ താനുമൊത്ത്് ഫോട്ടോ എടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

26കാരിയായ ഭാര്യ ഡാനിയുമൊത്ത് കോള്‍ഡ്‌സണ്ണിലാണ് താമസം. ഭാവിയില്‍ സുരക്ഷാ സേന വീണ്ടും ആന്റണിയെ തേടുമെന്നുറപ്പാണ്. കാരണം അദ്ദേഹത്തിന്റെ രണ്ടു വയസ്സുകാരനായ മകന്‍ ജോഷുവാ ഇപ്പോള്‍ തന്നെ പൊക്കത്തില്‍ അച്ഛനുമായി മത്സരത്തിനൊരുങ്ങികഴിഞ്ഞു. രണ്ടു വയസ്സേ ആയുള്ളൂവെങ്കിലും നാലുവയസ്സുകാരന്റെ പൊക്കമാണ് ജോഷുവായ്ക്കിപ്പോള്‍ തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.