1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2011

വീട്ടിലിരിക്കുന്നത് പൊതുവേ സ്ത്രീകളാണ് എന്നാണ് വെയ്പ്പ്. സ്ത്രീകള്‍ എന്ന് പറയാതെ അമ്മമാര്‍ എന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തതയുണ്ടാകുമെന്ന് തോന്നുന്നു. എന്തായാലും അമ്മമാര്‍ വീട്ടിലിരിക്കാനുള്ളവരാണ് എന്നത് ലോകതത്വമായി മാറിക്കഴിഞ്ഞതാണ്. എന്നാല്‍ കാര്യങ്ങള്‍ പതുക്കെ മാറിവരുകയാണ്. ഇപ്പോള്‍ വീട്ടിലിരിക്കുന്നത് അമ്മമാരല്ല അച്ഛന്മാരാണ്.

ബ്രിട്ടണ്‍ വീട്ടിലിരിക്കുന്ന അച്ഛന്മാരുടെ നാടായി മാറിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടണിലെ ഏഴ് കുടുംബങ്ങള്‍ എടുത്താല്‍ ഒരു കുടുംബത്തില്‍ അച്ഛനായിരിക്കും വീട്ടുകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കുന്നത്. അമ്മ മിക്കവാറും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇങ്ങനെ വീട്ടിലിരിക്കുന്ന 1.4 മില്യണ്‍ പുരുഷന്മാര്‍ ബ്രിട്ടണിലുണ്ട് എന്നാണ് അറിയുന്നത്.

പത്ത് വര്‍ഷം മുമ്പ് ഇതു സംബന്ധിച്ച് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ എണ്ണത്തിന്റെ ഏതാണ്ട് പത്ത് മടങ്ങ് കൂടുതലാണ് ഇപ്പോഴത്തെ സംഖ്യ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണില്‍ വീട്ടുജോലിക്ക് ആളെ കിട്ടുകയെന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്. കിട്ടിയാല്‍തന്നെ നല്ല തുക ശമ്പളമായി നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ മിക്ക കുടുംബങ്ങളിലും ഒരാള്‍ വീട്ടിലിരിക്കുകയാണ് പതിവ്. വീട്ടുജോലി ചെയ്യാനും കുട്ടികളെ നോക്കാനും ഒരാളെ നിര്‍ത്തിയാല്‍ ശമ്പളമായി ലഭിക്കുന്നത് മുഴുവന്‍ അവര്‍ക്ക് ശമ്പളമായി നല്‍കേണ്ടിവരുമെന്നതിനാല്‍ അമ്മമാരോ അച്ഛന്മാരോ ആയിരുന്നു വീട്ടുജോലി ചെയ്തിരുന്നത്.

സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് പുരുഷന്മാര്‍ കുട്ടികളെയും നോക്കി വീട്ടിലിരിക്കാന്‍ തുടങ്ങിയത്. സ്ത്രീകള്‍ക്ക് നല്ല വരുമാനമുള്ള ജോലി ഉണ്ടായിരിക്കുകയും പുരുഷന് താരതമ്യേന കുറഞ്ഞ വരുമാനമായിരിക്കുകയും ചെയ്താല്‍ പുരുഷന്മാര്‍ വീട്ടിലിരിക്കേണ്ടിവരുമെന്ന് സാരം. ഇങ്ങനെ വീട്ടിലിരിക്കുന്ന അച്ഛന്മാരില്‍ നാല്‍പത്തിയാറ് ശതമാനത്തിനും ഇങ്ങനെ ഇരിക്കുന്നതില്‍ സന്തോഷമാണുള്ളത്. ബാക്കിയുള്ള ശതമാനത്തിന് മാത്രമാണ് വീട്ടിലിരിക്കുന്നതില്‍ താല്‍പര്യക്കുറവുള്ളത്.

എന്നാല്‍ ഈ വാര്‍ത്ത ബ്രിട്ടണിലെ മലയാളികള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. നേഴ്സുമാരായി ജോലികിട്ടി ബ്രിട്ടണിലെത്തിയ പല യുവതികളുടെയും ഭര്‍ത്താക്കന്മാര്‍ കുട്ടികളെയും നോക്കി വീട്ടിലിരിക്കുകയാണ് എന്നത് പരസ്യമായ രഹസ്യമാണ്. പ്രത്യേകിച്ച പണിയൊന്നുമില്ലാത്ത ധാരാളം മലയാളി യുവാക്കള്‍ ബ്രിട്ടണില്‍ ഇങ്ങനെ ജീവിക്കുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബ്രിട്ടീഷ് യുവാക്കളും ഇങ്ങനെ കുട്ടികളെയും നോക്കി വീട്ടിലിരിക്കുന്നുണ്ട് എന്നറിയുമ്പോള്‍ ബ്രിട്ടണിലെ മലയാളി സമൂഹത്തിന് ഉണ്ടാകുന്ന ആശ്വാസം ചില്ലറയൊന്നുമല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.