വൈദ്യശാസ്ത്രരംഗത്തിന് അത്ഭുതമായി സഹോദരിമാര്‍, ആന്‍ഡി, ഹേത്തര്‍സ്‌കിന്നര്‍ ദമ്പതികളുടെ മക്കളായ എമ്മ ജീനും ചാര്‍ലി മേരി സ്‌കിന്നറുമാണ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായ ഈ സഹോദരിമാര്‍. ജന്മനാ തന്നെ ഹൃദയത്തില്‍ കണ്ടെത്തിയ മുഴയാണ് കുട്ടികളുടെ ജീവിതം അപകടത്തിലാക്കിയത്. ജനിച്ച് അധികം ആയുസ്സുണ്ടാകില്ല എന്നു വിധിയെഴുതിയ വൈദ്യശാസ്ത്രത്തിനു മുമ്പിലാണ് ഈ സഹോദരിമാര്‍ സാധാരണ ജീവിതം നയിച്ചു കാണിക്കുന്നത്.
അവരുടെ തമ്മിലുള്ള സ്‌നേഹവും കരുതലുമാവാം ഇവരെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്നതെന്ന് കരുതുന്നതായി ഇവരുടെ അമ്മ ഹെതര്‍ പറയുന്നു. മൂത്ത കുട്ടിയായ എമ്മ ജീനിന്റെ ഹൃദയത്തിലെ ട്യൂമര്‍ സാന്നിദ്ധ്യം ഹേത്തറിന്റെ ഗര്‍ഭാവസ്ഥയിലെ 28-ാം ആഴ്ചയിലെ സ്‌കാനിംഗില്‍ കണ്ടെത്തിയതാണ്. കുട്ടി ജീവിക്കില്ല എന്നും അതിനാല്‍ അബോര്‍ഷനായിരിക്കും നല്ലതെന്നും വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന് മുമ്പില്‍ അതിനെ തോല്പിച്ച് ഒരാപത്തും കൂടാതെ കുട്ടി ജനിക്കുകയായിരുന്നു.
രണ്ടാമത്തെ കുട്ടിയിലും ഇതേ അവസ്ഥ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ ഹൃദയത്തിലുള്ള ട്യൂമര്‍ ക്യാന്‍സറിന് കാരണമാവുകയില്ല. എന്നാല്‍ ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാലിപ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഈ സഹോദരിമാരുടെ ഹൃദയങ്ങള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ക്ക് സാധാരണ ചെക് അപ്പുകള്‍ മാത്രമേ ഇപ്പോള്‍ ആവശ്യമായി വരുന്നുള്ളൂവെന്നു പറയപ്പെടുന്നു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല