1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2011

 

പലപ്പോഴും ചില വാക്കുകളിലൂടെ നമ്മള്‍ കുട്ടികളെ വേദനിപ്പിക്കാറുണ്ട്. ഇതവരെ കഠിനമായ മനോവേദനയ്ക്കും ദേഷ്യത്തിനും ചിന്താക്കുഴപ്പത്തിനും കാരണമാകാറുണ്ട്. കുട്ടികളുമായി ഇടപഴകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

1. എന്നെ ബുദ്ധിമുട്ടിക്കരുത്

തിരക്കിലാണെന്നും തന്നെ ശല്യം ചെയ്യരുതെന്നും ബുദ്ധിമുട്ടിക്കരുതെന്നും ഒരിക്കലും കുട്ടികളോട് പറയരുത്. അവരെപ്പോഴും തഴയപ്പെടുന്നതായി അവരുടെ മനസ്സില്‍ തോന്നിത്തുടങ്ങും. ചെറുപ്പത്തില്‍തന്നെ ഈയൊരു ശീലത്തിലാണ് കുട്ടികളെ നിങ്ങള്‍ വളര്‍ത്തുന്നതെങ്കില്‍ കുട്ടികള്‍ക്ക് നിങ്ങളുമായുള്ള അടുപ്പത്തിന്റെ ആഴം കുറയും. ഒരു കാര്യവും അവര്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കില്ല.

2. കുട്ടികളെ വിശേഷിപ്പിക്കുന്നത്

കുട്ടികളെ ഒരിക്കലും സങ്കടപ്പെടുത്തുന്ന രീതിയില്‍ അഭിസംബോധന ചെയ്യരുത്. ഉദാഹരണമായി നീയൊരു വിഡ്ഢിയാണ്. നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ട് കാര്യമില്ല എന്നൊക്കെ പറയുമ്പോള്‍ അതവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും.


3 കരയാതിരിക്കുക

കരയാതിരിക്കാന്‍ പറയുന്നത് ഒരിക്കലും ഒരു തെറ്റല്ല. പക്ഷേ ഇങ്ങനെ പറയുന്നത് കുട്ടികളെ കൂടുതല്‍ കരയിക്കുകയേ ഉള്ളു. കരയരുത്, അല്ലെങ്കില്‍ സങ്കടപ്പെടരുത് എന്ന് പറയുമ്പോള്‍ അവരുടെ വിഷമത്തിനും വേദനയ്ക്കും ഒരു സ്ഥാനവുമില്ല എന്നായിരിക്കും അവരുടെ മനസ്സിലുണ്ടാവുക. കരയാതിരിക്കാന്‍ പറയുന്നതിനേക്കാളുപരി അതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.


4. താരതമ്യം ഒഴിവാക്കുക

കുട്ടികളെ അവരുടെ സഹോദരങ്ങളുമായി താരതമ്യപ്പെടുത്താതിരിക്കുക. താരതമ്യം ചെയ്യുന്നതിലൂടെ അവരുടെ സ്വഭാവം മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. പകരം അവരെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ അവരില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

5. തെറ്റുകളിലൂടെയാണ് പഠനം

തെറ്റുകളിലൂടെയാണ് കുട്ടികള്‍ പഠിക്കേണ്ടത്. അവരേക്കാള്‍കൂടുതല്‍ നിങ്ങള്‍ക്കറിയാമെന്ന് ഒരിക്കലും കുട്ടികളുടെ മുന്നില്‍ നടിക്കരുത്.


6. ഭീഷണിപ്പെടുത്താതിരിക്കുക

കുട്ടികളെ ഭീഷണിപ്പെടുത്താതിരിക്കുക. ഭീഷണിയിലൂടെ അവരെ നിയന്ത്രിക്കുന്നതുകൊണ്ടു പ്രത്യേകിച്ച് ഒരു കാരണവുമില്ല. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. അവരുടെ മാനസികനിലയെ ഇത്് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

7. ധൃതി പിടിക്കാതിരിക്കുക

രാവിലെ ജോലിയ്ക്ക് പോകുന്നതും കുട്ടികളെ സ്‌കൂളിലയക്കുന്നതുമായി തിരക്കുപിടിച്ച സമയമാണ്. രാവിലത്തെ ഓരോ മിനിട്ടും നിങ്ങള്‍ക്ക് വിലപിടിപ്പുള്ളതാണ്. തിരക്കുപിടിച്ചിറങ്ങുമ്പോള്‍ പലപ്പോഴും കുട്ടികള്‍ക്ക് നിങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയണമെന്നില്ല. അവരെ ഭീഷണിയുടെ സ്വരത്തില്‍ ശാസിക്കാതെ മയത്തോടെ ഒരുക്കിയിറക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം.

8. നില്‍ക്ക്..അച്ഛന്‍ വരട്ടെ

ഇങ്ങനെയൊരിക്കലും കുട്ടികളോട് പറയരുത്. വീട്ടില്‍ കൂടുതല്‍ അവകാശങ്ങളുള്ളത് കുടുംബനാഥനായിരിക്കും. അവര്‍ക്കതറിയുകയും ചെയ്യാം. അമ്മയില്‍നിന്നുമുള്ള രക്ഷയ്ക്കായി അച്ഛന്‍ വരുന്നതുവരെ അവര്‍ കാത്തിരിക്കുകയും ചെയ്യും.

9. അഭിനന്ദനങ്ങള്‍

കുട്ടികളുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കുന്നതില്‍ പിശുക്കു കാണിക്കാതിരിക്കുക. അവരെന്തെങ്കിലും നല്ല കാര്യംചെയ്താല്‍ അവരെ ആവോളം പ്രശംസിക്കുക. പ്രശംസ ഒരിക്കലും പരിമിതപ്പെടുത്താതിരിക്കുക. ഉദാഹരണമായി കുട്ടി ഒരു പൂമ്പാറ്റയെ വരച്ചെന്നിരിക്കുക. ചിത്രം നന്നായിട്ടുണ്ടെന്ന് പറയുന്നതിനുപകരം അതിന്റെ ചിറകുകള്‍ മനോഹരമായിട്ടുണ്ടെന്നോ അല്ലെങ്കില്‍ ചിത്രത്തിന്റെ ഭംഗി വര്‍ണിച്ചുകൊണ്ടോ അവരെ പ്രശംസിക്കുക. ഇതവരുടെ മനസ്സില്‍ ഏറെക്കാലം തങ്ങിനില്‍ക്കുകയും സര്‍ഗാത്മകതയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.