വൈറസുകളെക്കുറിച്ച് ആരോടും ഒന്നും പറയേണ്ട കാര്യമില്ല. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വൈറസുകളെക്കുറിച്ചറിയാം. വൈറസ് എത്രത്തോളം പ്രശ്നക്കാരനാണെന്നുമറിയാം. വൈറസുകളെ പിടിക്കുന്ന ആന്റി വൈറസുകളെക്കുറിച്ചും എല്ലാവര്‍ക്കുമറിയാം. ചില വൈറസുകളെ പടച്ചുവിടുന്നത് ആന്റി വൈറസ് കമ്പനികള്‍ തന്നെയാണെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും വൈറസുകളുടെ കാലമാണിത്. കമ്പ്യൂട്ടര്‍ വാങ്ങിച്ചാല്‍ നല്ലയിനം ആന്റി വൈറസ് സോഫ്റ്റുവെയറുംകൂടി വാങ്ങണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഇതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. വൈറസുകള്‍ ഇപ്പോള്‍ ഈ മെയിലായി വരുമത്രേ! അതായത് ഒരു മെയിലായിരിക്കും വരുന്നത്. അത് വൈറസ് ആയിരിക്കാം എന്നാണ് പുതിയ വാര്‍ത്ത പറയുന്നത്. നിങ്ങള്‍ക്ക് മെയിലിന്റെ രൂപത്തിലായിരിക്കും വൈറസ് വരുന്നത്. ആ മെയില്‍ തുറക്കുന്നതോടെ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്ഥാനം പിടിക്കുന്നു. പിന്നെ കമ്പ്യൂട്ടറിനെ നശിപ്പിച്ചശേഷം മാത്രമായിരിക്കും വൈറസ് അടങ്ങിയിരിക്കുന്നത്.
മെയില്‍ ഓപ്പണ്‍ ചെയ്ത ഉടന്‍തന്നെ ലോഡിംങ്ങ് എന്ന ചിഹ്നം കാണിക്കാന്‍ തുടങ്ങും. നമ്മള്‍ വിചാരിക്കും മെയില്‍ ലോഡ് ആകുന്നതാണെന്ന്. എന്നാല്‍ അങ്ങനെയല്ല. അതിലെ വൈറസ് നിങ്ങളുടെ സിസ്റ്റത്തിലേക്ക് ലോഡ് ആകുന്നതാണ് കാണിക്കുന്നത്. മെയില്‍ ഓപ്പണ്‍ ചെയ്യുന്നതോടെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസ് ഡൗണ്‍ലോഡ് ആകും. നിങ്ങളുടെ കമ്പ്യൂട്ടറിലെ ആന്റി വൈറസുകള്‍ക്ക് തൊടാന്‍പോലും സാധിക്കാത്ത മട്ടിലുള്ള കൂറ്റന്‍ വൈറസാണ് ഇങ്ങനെ മെയില്‍വഴി വരുന്നതെന്നോര്‍ക്കണം.
ട്രോജനെപ്പോലുള്ള വൈറസുകള്‍ ആണെങ്കില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമാണ് കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ആകുന്നത്. എന്നാല്‍ ഇതിന് അങ്ങനെയൊരു ക്ലിക്കിന്റെ ആവശ്യമില്ല. അല്ലാതെതന്നെ കമ്പ്യൂട്ടറിലേക്ക് ആകുന്നതാണ് ഇതിന്റെ രീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല