1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

ഒരിക്കല്‍ ലോകത്തിലെ അതിമനോഹരങ്ങളായ പള്ളികളില്‍ ചിലതിന്റെ ചിത്രങ്ങളാണ് ഇതോടൊപ്പം നല്‍കിയിട്ടുള്ളത്, എന്നാല്‍ ഇപ്പോള്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്നു ഈ പള്ളികളെല്ലാം തന്നെ വെള്ളത്തിലാവുകയും അവയ്ക്ക് വയുടെ പ്രൌഡി നഷ്ടമാകുകയും ചെയ്തിരിക്കുകയാണ്. ചിലതൊക്കെ പൂര്‍ണമായും വെള്ളതിലായപ്പോള്‍ ചില പള്ളികള്‍ അവയുടെ അഗ്രം മാത്രം പുറത്ത് കാണിച്ചു ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് ഓര്‍മിപ്പിക്കുകയുമാണ്.

മുകളില്‍ കൊടുത്ത ചിത്രം റഷ്യയിലെ കല്യാന്‍സിന്‍ ബെല്‍ ടവര്‍ ആണ്, സെന്റ്‌ നിക്കോളാസിന്റെ കാലത്തെ വിളിച്ചോതുന്ന ഈ പള്ളി 1796 നും 1800 നും ഇടയില്‍ നിര്‍മിച്ചതാണ്. 1939 ല്‍ സ്റ്റാലിന്‍ വോള്‍ഗ നദിയില്‍ റിസര്‍ വോയര്‍ നിര്‍മിച്ചതിനെ തുടര്‍ന്നു വെള്ളപ്പൊക്കം ഉണ്ടാകുകയും പട്ടണത്തില്‍ വെള്ളം പൊങ്ങിയപ്പോള്‍ ഈ സന്യ്യാസിമഠവും അതില്‍ മുങ്ങുകയും ചെയ്തു. എന്തൊക്കെയായാലും പിന്നീട് ടൂറിസ്റ്റുകളുടെ വരവോടു കൂടി ഈ പള്ളിയെ ഒരു ടൂറിസ്റ്റുപ്ലേസ് ആക്കി മാറ്റുകയും ചെയ്തു ഗവണ്‍മെന്റ്.

ഇക്കാണുന്നത്‌ വെനെസുലേയിലെ പോറ്റൊസിയിലെ ചര്‍ച്ചിന്റെ കുരിശാണ്. 1985 ല്‍ ഗവണ്‍മെന്റ് ലാ ഹോണ്ട ഡാം നിര്മിച്ചതിന്റെ ഫലമായാണ് ഈ പള്ളിക്ക് ഈ ഗതികേട് ഉണ്ടായത്. അന്ന് പൂര്‍ണമായും വെള്ളത്തിലായ പള്ളി പക്ഷെ 2010 ല്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ അതിന്റെ കുരിശു പുറത്തേക്ക് കാണിച്ചിട്ട് താന്‍ ഇവിടെ തന്നെയുണ്ട്‌ എന്ന് എല്ലാവരെയും അറിയിച്ചു.

ഇത് നമ്മുടെ മാതൃരാജ്യത്തുള്ള പള്ളിയാണ്, കര്‍ണാടകയിലെ ചര്ച്ച് ഓഫ് ഹോളി റോസാരി. 1860 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി 1960 ല്‍ ഒരു ഹെമാവതി റിസര്‍വോയര്‍ വന്നതിനെ തുടര്‍ന്ന് വെള്ളതിലാകുകയായിരുന്നു.

ബ്രസീലിലെ പട്രോലാണ്ടിയയിലെ പള്ളി. ഇതും ഒരു ഡാം വന്നതിനെ തുടര്‍ന്ന് വെള്ളതിലായിപ്പോയ പള്ളിയാണ്. അവശേഷിക്കുന്ന ഒരേയൊരു ഒര്മപ്പെടുത്ത്ലാണ് ചിത്രത്തില്‍ കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.