തൃശ്ശൂര്‍: അതിരപ്പിള്ളി അമ്പലപ്പാറയില്‍ 40 അടി താഴ്ചയിലേക്ക് വീണ ഒന്നരവയസ്സുള്ള പുലിക്കുട്ടിയുടെ ചികിത്സ മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലാ ആസ്പത്രിയില്‍ തുടങ്ങി. ശസ്ത്രക്രിയ ഉടനെ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മയങ്ങാനുള്ള മരുന്ന് കൊടുക്കുന്നത് പുലിയുടെ ജീവനു തന്നെ അപകടമായേക്കാം എന്നതിനാലാണ് ഇത്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്.
പിറകിലെ രണ്ടു കാലുകളും ശരീരത്തിന്റെ പകുതി ഭാഗവും തളര്‍ന്ന നിലയിലാണ്. നട്ടെല്ലിനുണ്ടായ സാരമായ പരിക്കാണ് തളര്‍ച്ചയ്ക്ക് കാരണമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്ന വെറ്ററിനറി സര്‍വ്വകലാശാലയിലെ സര്‍ജറി വിഭാഗം മേധാവി ഡോ. ശ്യാം വേണുഗോപാല്‍ പറഞ്ഞു. ചികിത്സ നിര്‍ണയിക്കാന്‍ എക്‌സ്‌റേയും മറ്റു പരിശോധനകളും നടത്തേണ്ടതുണ്ട്. രണ്ടുദിവസം നിരീക്ഷിച്ചതിനു ശേഷമേ ശസ്ത്രക്രിയയെക്കുറിച്ചും ചികിത്സയെക്കുറിച്ചും തീരുമാനിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല