1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

മാഞ്ചസ്റ്ററില്‍ ട്രാഫോര്‍ഡ് മലയാളികള്‍ ഇന്നലെ മഴവില്ല് വിരിയിച്ചു. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ 10-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മാഞ്ചസ്റ്ററിലെ മലയാളികളുടെ ഒരു സംഗമ വേദിയായി മാറി. ആഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 7 ന് വൈകിട്ട് മാഞ്ചസ്റ്ററിലെ ജോണ്‍ അക്തര്‍ ക്ലബ്ബില്‍ വച്ച് നിറഞ്ഞ സദസിനെ സാക്ഷിയാക്കി. ചുരുങ്ങിയ കാലം കൊണ്ട് അവയവദാനത്തിലൂടെ യുകെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സിബി തോമസ് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.

സ്വന്തം കിഡ്‌നി റിസാ മോള്‍ക്ക് ദാനം ചെയ്ത് മനുഷ്യസാഹോദര്യത്തിന്റെ മഹത്വം സഹജീവികള്‍ക്ക് കാണിച്ചു കൊടുത്ത മഹാമനസ്‌കനായ സിബി തോമസിന് ട്രാഫോര്‍ഡ് മലയാളീ അസോസിയേഷനുവേണ്ടി പ്രസിഡന്റ് ഡോ. സിബി വേഗത്താനം പൊന്നാടയണിയിച്ചും മൊമന്റോ നðകിയും ആദരിച്ചു. പ്രസ്തുത ചടങ്ങിന് സാക്ഷ്യം വഹിച്ച സദസ് ബഹുമാനപുരസ്‌രം എണീറ്റു നിന്ന് അദ്ദേഹത്തിന് ഹര്‍ഷാരവമേകി.

ദൈവം തന്ന വലിയ ദാനമായ ഈ ജീവിതത്തില്‍ നാം എന്തെല്ലാം നേടിയാലും ഈ ലോകം വിട്ടു പിരിയുമ്പോള്‍ അവയൊന്നും കൂടെ കൊണ്ടുപോകുവാന്‍ കഴിയില്ലെന്നും, ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമ്മുടെ ജീവിതം കൊണ്ട് മറ്റുളളവര്‍ക്ക് മാതൃകയാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സിബി തോമസ് ആഹ്വാനം ചെയ്തു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സാഫോര്‍ഡ് ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍, ട്രാഫോര്‍ഡ് തുങ്ങിയ അസോസിയേഷനുകളിലെ കലാകാരന്മാരുടെയും കലാകാരികളുടെയും കണ്ണഞ്ചിപ്പിക്കുó കലാപരിപാടികളും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഒഎന്‍വിയുടെ ‘അമ്മഎന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും ചടങ്ങിന് കൊഴുപ്പേകി.

ടിഎംഎയുടെ 10-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങായ ദശസന്ധ്യയോടനുബന്ധിച്ച് നവംബര്‍ ഏഴാം തിയതി ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്‍ററില്‍ വച്ച് നടത്തപ്പെടുന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ നജീം അര്‍ഷാദ്, അരുണ്‍ ഗോപന്‍, വൃന്ദാ ഷമീക് എന്നിവര്‍ നയിക്കുന്ന ‘ലൈവ് ഓര്‍ക്കസ്ട്ര യുടെ അകമ്പടിയോടുകൂടിയുളള ഗാനമേളയുടെ പോസ്റ്ററിന്റെ പ്രകാശനം സാബു കുര്യന്‍ അഡ്വ. റെന്‍സണ്‍ തുടിയന്‍ പ്ലാക്കലിനും നല്‍കി നിര്‍വ്വഹിച്ചു.

ടിഎംഎ നടത്തുന്ന ചാരിറ്റി പ്രോഗ്രാമിന്റെ ഔദ്യോഗികമായുളള ഉദ്ഘാടനം സിറോ മലബാര്‍ സാഫോര്‍ഡ് ഡയോസിസ് ചാപ്ലിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ (എംഎസ്ടി) നിര്‍വ്വഹിച്ചു.

ടിഎംഎ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സിബി വേഗത്താനം നമ്മുടെ സംസ്‌കാരത്തിന്റെ തനത പൈതൃകത്തെപ്പറ്റിയും സംഘടനാ കൂട്ടായ്മയുടെ മഹാത്മ്യത്തെപ്പറ്റിയും തദവസരത്തില്‍ ഓര്‍മ്മപ്പെടുത്തി. അതുപോലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ജൂണ്‍ മാസം 7-ാം തിയതി നടത്തുന്ന’ചിലമ്പൊലി 2015, പാരീസ് ട്രിപ്പ്, ‘സ്വരം മാഗസിന്‍, ദശന്ധ്യ തുടങ്ങിയ പരിപാടികളെ സംബന്ധിച്ചുവളള ആമുഖവും നല്‍കി. 

10-ാം വാര്‍ഷികാഘോഷ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. റെന്‍സണ്‍ തുടിയന്‍ പ്ലാക്കð സ്വാഗതം ആശംസിക്കുകയും ഡോ. സിബി വേഗത്താനം അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങില്‍ പോള്‍സണ്‍ തോട്ടപ്പളളി, മനോജ് സെബാസ്റ്റിയന്‍, ജിജി ഏബ്രഹാം, ബേബി ലൂക്കോസ്, സാബു കുര്യന്‍, ഡോ. സൈനുള്‍ അബീദ്, അനസ്സുദ്ദീന്‍ അസ്സീസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഷിബു ചാക്കോ, സാജു ലാസര്‍, സിന്ധു സ്റ്റാന്‍ലി, ടെസ്സി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോര്‍ജ് തോമസ് നന്ദി പ്രകാശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.