ഇന്നത്തെ ദിവസത്തിന് ബ്രിട്ടീഷുകാര്‍ ബ്ലൂ മണ്‍ഡേ എന്നാണ് വിളിക്കുന്നത്. വിഷാദരോഗികളുടെ ദിനമെന്നാണ് ബ്ലൂ മണ്‍ഡേയ്ക്ക് പറയുന്നത്. ക്രിസ്മസിനും പുതുവര്‍ഷത്തിനും ശേഷമുള്ള ദിവസങ്ങളുടെ വിഷാദമെല്ലാം അടിഞ്ഞുകൂടിയാണ് ഇത്തരത്തിലൊരു ദിവസമുണ്ടായതെന്ന് പറയാവുന്നത്. എന്തായാലും ആഘോഷങ്ങളുടെ അവസാനമുണ്ടാകുന്ന വിഷാദവുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ട്. ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് വിഷാദത്തിങ്കളായി ആചരിക്കുന്നത്.
ക്രിസ്മസ് എന്ന ആഘോഷവും പുതുവര്‍ഷം എന്ന പ്രതീക്ഷയും അവസാനിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മരവിപ്പാണ് ഇത്തരമൊരു ദിനത്തിലേക്ക് ബ്രിട്ടീഷ് ജനതയെ നയിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ക്രിസ്മസിനും പുതുവര്‍ഷത്തിനുംശേഷമാണ് പല വൃദ്ധസദനങ്ങളിലും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുന്നതെന്ന് നേരത്തെതന്നെ കണ്ടുപിടിച്ചിട്ടുണ്ട്. പ്രതീക്ഷിക്കാനൊന്നുമില്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള മരണങ്ങളുണ്ടാകുന്നത്. ഇതുതന്നെയാണ് ബ്ലൂ മണ്‍ഡേ ദിനാചരണത്തിന്റെ പിന്നിലും.
പ്രതീക്ഷകള്‍ ഇല്ലാതായ ഒരു ജനതയുടെ കൂട്ടായ വിഷാദമാണ് ബ്ലൂ മണ്‍ഡേ. ഇന്നത്തെ ദിവസം ബ്രിട്ടണിലെ പല കമ്പനികളും ജോലിക്കാര്‍ക്ക് പ്രത്യേകം ക്ലാസുകളും മറ്റും എടുക്കും. കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ ജോലി ചെയ്യുന്നതിനുള്ള ക്ലാസുകളാണ് ഓരോ കമ്പനിയും എടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല