1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

ലിജു പറത്തട്ടെല്‍

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ദൈവ വചനത്തിലൂടെ നിരവധി പേരുടെ കണ്ണീരും വേദനയും ഒപ്പിയെടുത്ത ബ്രദര്‍ റ്റോമി പുതുക്കാടിന്റെ സുവിശേഷ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. മിഡില്‍സ്ബറോ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് പരിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് നടത്തപ്പെട്ട കൃതജ്ഞാതാ ബലിയോടെയാണ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ നടന്നത്. മിഡില്‍സ് ബറോ സെന്റ് ജോസഫ് പളളി വികാരി ഫാ. പാട്രിക് കിഫോ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ വച്ച് ഡിവൈന്‍ പവര്‍ പ്രൊജക്ട് എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ചാലക്കുടിയിലെ പോട്ട ഡിവൈന്‍ മിനിസ്ട്രി ധ്യാന കേന്ദ്രത്തില്‍ നിന്നും 1987 ഡിസംബര്‍ 18നാണ് ബ്ര. റ്റോമി പുതുക്കാട് തന്റെ സുവിശേഷ ജീവിതം ആരംഭിക്കുന്നത്. ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ഉപദേശങ്ങളാണ് തന്റെ ആത്മീയ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ബ്ര. റ്റോമി നന്ദിയോടെ ഓര്‍ക്കുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുളളില്‍ കേരളത്തിന് അകത്തും പുറത്തുമായി നിരവധി പേരുടെ ജീവിതത്തിലേക്ക് ദൈവവചനങ്ങള്‍ എത്തിക്കാനും ആതുവഴി ആത്മീയ പ്രഭ ചൊരിയാനും കഴിഞ്ഞത് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണന്നാണ്
ബ്ര. റ്റോമിയുടെ വിശ്വാസം.
സുവിശേഷ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒപ്പം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി ഫാ. പാട്രിക് കിഫോയ്ക്കും ബ്ര. റ്റോമി പുതുക്കാട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.