വിമാനയാത്ര അത്ര പ്രശ്‌നമുള്ള കാര്യമൊന്നുമല്ല. അത് തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂര്‍ വരെയോ ചെന്നൈ വരെയോ ഡല്‍ഹി വരെയോ ആണെങ്കില്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ അത് അമേരിക്കയിലേക്കോ അതിനുമപ്പുറത്തേക്കാണെങ്കിലോ കളിമാറും. കാര്യങ്ങള്‍ കൈവിട്ടുപോകും. കാരണം നിങ്ങളുടെ ജീവിത്തിലെ രാത്രിയും പകലുമാണ് മാറാന്‍ പോകുന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ രാത്രിയും പകലും മാറിപോയാല്‍ ഒന്നും ചെയ്യാനാകില്ല.
ജെറ്റ് ലാഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ സംഗതി ഇത്തിരി പ്രശ്‌നക്കാരന്‍ തന്നെയാണ്. പതിനഞ്ചിലേറെ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ കടുത്ത ക്ഷീണവും ആലസ്യവും തോന്നാം. വേഗമേറിയ ദീര്‍ഘയാത്രകള്‍മൂലം സംഭവിക്കുന്ന ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളാണ് ചിലര്‍ക്കെങ്കിലും ഉണ്ടാക്കുക. ഇത് പരിഹരിക്കാനുള്ള ഏതാനം വഴികളാണ് ഇവിടെ പറയുന്നത്.
സാധാരണ ഇന്ത്യക്കാരന്‍ അത്രയൊന്നും വിമാനയാത്രകള്‍, എന്നുവെച്ചാല്‍ ദീര്‍ഘയാത്രകളൊന്നും അത്രയൊന്നും നടത്താറില്ല. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ അങ്ങനെയല്ല. മിക്കവാറും ആളുകളും ദീര്‍ഘയാത്രകള്‍ നടത്തുന്നവരാണ്.
ഇതെല്ലാം മാറ്റാന്‍ ചില വഴികളുണ്ട്. നിങ്ങളുടെ ഉറക്കത്തിന്റെ രീതിയും സമയം മാറ്റുക എന്നതാണ് ഇതില്‍ ഒന്നാമത്തെ കാര്യം. നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തിലെ സമയത്തിനനുസരിച്ച് ഉറക്കം ക്രമീകരിക്കുക എന്നതാണ് ചെയ്യാനുള്ളത്. അതുവഴി നിങ്ങള്‍ക്ക് ഉറക്കത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
യാത്ര തുടങ്ങുന്നതിന് മുമ്പ് ആവശ്യത്തിന് റെസ്റ്റ് എടുക്കുക. അതായത് ഓടിപ്പിടിച്ച് വിമാനത്തില്‍ കയറിയാല്‍ ഉറങ്ങാന്‍പോലും പറ്റാത്തവിധം നിങ്ങള്‍ ക്ഷീണിച്ചുപോകും. അതുകൊണ്ട് യാത്രയുടെ ദൈര്‍ഘ്യമനുസരിച്ച് വിശ്രമം ആവശ്യമുണ്ട് എന്നത് പ്രത്യേകം ഓര്‍ക്കണം.
നിങ്ങളുടെ വാച്ചിന്റെ സമയം മാറ്റുക. പോകുന്ന രാജ്യത്തിന്റെ ടൈം സോണിനനുസരിച്ച് നിങ്ങളുടെ വാച്ചിന്റെ സമയം മാറ്റണം.
ആവശ്യത്തിന് വെള്ളം കുടിക്കുക. വിമാനത്തില്‍ കയറുന്നതിന് മുമ്പും അതിനുശേഷവും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ വിമാനം ഇറങ്ങിയശേഷമാണ് കൂടുതല്‍ വെള്ളം കുടിക്കേണ്ടത്. വെള്ളംകൊണ്ടുതന്നെ നിങ്ങളുടെ ക്ഷീണം പകുതി കുറയ്ക്കാന്‍ സാധിക്കും.
നിങ്ങളുടെ ലക്ഷ്യരാജ്യത്ത് രാത്രിയിലാണ് വിമാനം എത്തുന്നതെങ്കില്‍ ഉറപ്പായിട്ടും പകല്‍ സമയത്ത് വിമാനത്തില്‍ കിടന്നുറങ്ങാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ രാത്രി മറ്റൊരു നാട്ടില്‍ ചെന്നശേഷം വട്ടംചുറ്റിപ്പോകുമെന്ന കാര്യം ഓര്‍ക്കുക.
വിമാനത്തില്‍ ഉറങ്ങുന്നതിനിടയില്‍ നിങ്ങള്‍ എഴുന്നേല്‍ക്കുമല്ലോ? അപ്പോഴെല്ലാം എക്‌സര്‍സൈസ് ചെയ്യുക. കൈയ്യും കാലുമെല്ലാം വലിച്ച് നീട്ടി ഒന്ന് ഉഷാറാകുന്നത് നല്ലതാണ്. ഒരിക്കലും ഉറക്കഗുളികള്‍ കഴിക്കാതിരിക്കുക. ഇത് നിങ്ങളുടെ ക്ഷീണത്തെ ഇരട്ടിയാക്കുമെന്ന കാര്യം ഓര്‍ക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല