കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഇന്ന് സമയം വളരെക്കുറവാണ്. പ്രത്യേകിച്ച് ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ കുട്ടികള്‍ക്കായി സമയം ചിലവഴിക്കുന്നതിന് പകരം അവര്‍ക്ക് പുതിയ സുഖ സൌകര്യങ്ങള്‍ ഒരുക്കുവാന്‍ ശ്രമിക്കുകയാകും പല മാതാപിതാക്കളും ഇന്ന് ചെയ്യുന്നത്. നമ്മള്‍ ബിസിനസ്സ് കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പറയുകയും വേണ്ട. പലരും കുട്ടികളെ വളര്‍ത്തുവാന്‍ ആയയെ വച്ച് ബിസിനസ്സില്‍ വ്യാപൃതരാകുന്നു. ഇതിനാല്‍ തന്നെ മാതാപിതാക്കളോട് ഉണ്ടാകേണ്ട സ്നേഹം ബഹുമാനം എന്നിവ ഇന്നത്തെ തലമുറയ്ക്ക് കൈമോശം വന്നു കൊണ്ടിരിക്കയാണ്. തിരക്ക് പിടിച്ച ബിസിനസ്സ് ജീവിതത്തിനിടയില്‍ കുട്ടികളെ എങ്ങിനെ ശ്രദ്ധയോടെ വളര്‍ത്താം. ഇതാ അഞ്ചു വഴികള്‍.
മറ്റുള്ളവരുടെ ബിസിനസ്സില്‍ എന്ത് സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കാതിരിക്കുക
മറ്റുള്ളവര്‍ പെട്ടെന്ന് വിജയം നേടുന്നതും നമ്മള്‍ ഇപ്പോഴും ഒരേ സ്ഥലത്ത് തന്നെ തുടരുന്നതുമായ അവസ്ഥകള്‍ നമ്മുടെ മനസ് അസ്വസ്ഥമാക്കും. കുട്ടികളോടും കുടുംബത്തോടുമുള്ള മനോഭാവം മാറുവാന്‍ പോലും ഈ കാരണങ്ങള്‍ മതിയാകും. കുട്ടികള്‍ കാരണം നിങ്ങളുടെ ബിസിനസ്സ് വളര്‍ച്ച കുറയുന്നു എങ്കില്‍ അങ്ങിനെ തന്നെ ആകട്ടെ. നാല് വയസു ആകുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പോകും അപ്പോള്‍ മുതല്‍ നിങ്ങള്ക്ക് ബിസിനസ്സില്‍ കൂടുതല്‍ സമയം ചിലവഴിക്കാം.
കുട്ടികളുടെ രക്ഷിതാവാണ് ഒപ്പം ബിസിനസ്സുകാരനാണ് എന്നും ഓര്‍മിക്കുക
വീട്ടില്‍ കുട്ടികളോടൊത് ചിലവഴിക്കുന്നതും ബിസിനസ്സ് ചെയ്യുന്നതും ആസ്വദിക്കുന്നുണ്ട് എന്നത് സ്വയം അറിയുക. കുട്ടികളോടൊത് ചിലവഴിക്കുന്നത് അമൂല്യ നിമിഷങ്ങളാണ് എന്ന് മനസിലാക്കുക.
ചെയ്യുന്ന പ്രവൃത്തികള്‍ ബാലന്‍സ് ചെയ്യുക
ബിസിനസില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നും അത് പോലെത്തന്നെ കുട്ടികള്‍ക്കായി എത്ര സമയം ചിലവഴിക്കുവാന്‍ കഴിയും എന്നും മുന്‍കൂട്ടി അറിയുക. കാര്യങ്ങള്‍ അതിന്റേതായ വഴിക്ക് ചെയ്യുക. കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ ഇ മെയില്‍ ചെയ്യുവാന്‍ സാധിക്കുന്നത് പോലെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുക.
മീറ്റിംഗ് ഷെഡ്യൂള്‍
കുട്ടികള്‍ ഇല്ലാത്തപ്പോള്‍ അതായത് കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയങ്ങളില്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും അവരുടെ കൂടെയുള്ള സമയങ്ങളില്‍ മാത്രം മീറ്റിംഗ് വയ്ക്കുക. കുട്ടികളെ അവഗണിച്ചു എന്നുള്ള കുറ്റബോധം ഇതിനാല്‍ ഉണ്ടാകുകയില്ല.
ഫോണ്‍ കോളുകള്‍ ഒഴിവാക്കുക
കുട്ടികള്‍ക്കൊപ്പം ഉള്ളപ്പോള്‍ ഫോണ്‍ കോളുകള്‍ കഴിവതും ഒഴിവാക്കുക. കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ ഇത് സഹായിക്കും. കുട്ടികളെയും ബിസിനസ്സിനെയും ഒരേ പോലെ സ്നേഹിക്കുന്നവര്‍ ഇത് പോലുള്ള ചെറിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിയാല്‍ മതിയാകും കുട്ടികളെയും ബിസിനസ്സിനെയും ഒരുമിച്ചു കൊണ്ട് പോകുന്നതിനു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല