ബ്രിട്ടണില്‍ ജീവിക്കാം കൊള്ളാവുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അന്വേഷിച്ചാലും അന്വേഷിച്ചില്ലെങ്കിലും ശരി ബ്രിട്ടനിലെ ജീവിക്കാന്‍ ഉതകുന്ന അമ്പതു സ്ഥലങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ഒരു സര്‍വ്വേയില്‍ പുറത്ത് വന്നപ്പോള്‍ ഒരൊറ്റ നോര്‍ത്തേന്‍ ടൌണ്‍ പോലും കൂട്ടത്തില്‍ ഉള്‍പ്പെത്തിട്ടില്ല എന്നതാണ് നമ്മള്‍ ശ്രദ്ടിക്കേണ്ട കാര്യം. അതായത് നോര്‍ത്തേന്‍ ബ്രിട്ടന്‍ ജീവിക്കാന്‍ ഏറ്റവും മോശമായ സ്ഥലമാണെന്ന് വ്യക്തം.
അതേസമയം ജീവിക്കാം ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ബഹുഭൂരിപക്ഷവും കയ്യടക്കിയിരിക്കുന്നത് തെക്കന്‍ ഹംബെരും അതിനോടു ചേര്‍ന്ന പ്രദേശങ്ങളുമാണ്. കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത സ്കോട്ട്ലാണ്ടും വെയില്‍സും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല എന്നതാണ്. ഹാലിഫാക്സ് നടത്തിയ സര്‍വ്വേ പ്രകാരം പുറത്തുവിട്ട ലിസ്റ്റില്‍ ഹാംപ്ഷെയറിലെ ഹാര്‍ട്ട് ആണ് ഉയര്‍ന്ന ജിവിത നിലവാരം പുലര്‍ത്തുന്ന സ്ഥലമായി ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്.
അന്‍പതില്‍ പകുതിയിലധികം സ്ഥാനങ്ങള്‍ സൗത്ത്-ഈസ്റ്റ് ബ്രിട്ടനിലെ സ്ഥലങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ 15 കിഴക്കന്‍ ഇംഗ്ലണ്ട് സ്ഥലങ്ങളും ലിസ്റ്റില്‍ ഇടം പിടിക്കുയുണ്ടായി. ബ്രിട്ടനിലെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുമല്ലാതെ ലിസ്റ്റില്‍ ഇടം നേടിയത് വോര്ച്സിലെ വ്യാചോവാന്‍, നോട്ടസിലെ രാഷക്ലിഫ്, ഈസ്റ്റ് മിഡ്ലാന്‍ഡിലെ റൂട്ട്ലാന്‍ഡ് എന്നീ സ്ഥലങ്ങള്‍ മാത്രമാണ്. ബ്രിട്ടന്റെ ഏറ്റവും വടക്കായ കിടക്കുന്ന ലിനക്സിലെ നോര്‍ത്ത് കെസ്ട്ടീവനും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
ജോലിയുടെ നിലവാരം, വസ്തുവിപണി, വിദ്യാഭ്യാസം, ആരോഗ്യസ്ഥിതി, കുറ്റകൃത്യങ്ങളുടെ കണക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സര്‍വ്വേയില്‍ കഴിഞ്ഞ മൂന്നു വര്‍ഷവും മുന്നില്‍ നിന്നിരുന്ന ഏലംബ്രിഡ്ജ്, സറെ എന്നീ സ്ഥലങ്ങളെ പിന്തള്ളിയാണ് ഇത്തവണ ഹാര്‍ട്ട് ലിസ്റ്റില്‍ ഒന്നാമാതായിരിക്കുന്നത്.
ഹാര്ട്ടില്‍, ശരാശരിക്കു മുകളില്‍ വരുമാനം ഉള്ളവരാണ് 40 ശതമാനം കുടുംബങ്ങളും അതുകൊണ്ട് തന്നെ ഉയര്‍ന്ന ആരോഗ്യ, വിദ്യാഭ്യാസ നിലവാരവും ഈ മേഖലയില്‍ ഉണ്ട്. വീട് വിലയാകട്ടെ പ്രാദേശിക വരുമാനത്തിന്റെ 6.3 ഇരട്ടിയുമാണ്. അതായത് യുകെയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഹാലിഫാക്സിലെ സാമ്പത്തിക വിദഗ്തനായ മാര്‍ട്ടിന്‍ പറയുന്നത് ജീവിത നിലവാരത്തെ വരുമാനം കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്നാണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല