1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

തങ്ങള്‍ക്കു ഉപകാരമില്ലാത്ത, ഉപദ്രവം തരുന്ന ബന്ധങ്ങള്‍ ആരെങ്കിലും വെച്ച് പൊറുപ്പിക്കുമോ, മനുഷ്യനായാലും ശരി രാജ്യങ്ങളായാലും ഇത്തരം ബന്ധങ്ങളില്‍ നിന്നും പിന്‍വാങ്ങാനുള്ള സാധ്യത കൂടുതലാണ് ഇതുപോലെ തന്നെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിനാണ് ഇപ്പോള്‍ ഉലച്ചില്‍ തട്ടിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായി പതിറ്റാണ്ടുകളായി തുടരുന്ന നയതന്ത്ര,വ്യാപാര ബന്ധമാണ് പുനപരിശോധിക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനപരിശോധിക്കണമെന്ന് മുതിര്‍ന്ന ടോറി നേതാവ് മാര്‍ക്ക്‌ പ്രിചര്‍ഡ് ആവശ്യപ്പെട്ടു. യൂറോപ്പുമായി രാഷ്ട്രീയ ബന്ധങ്ങള്‍ ഒഴിവാക്കി വ്യാപാരബന്ധം മാത്രം മതിയോയെന്നകാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നാണ് അദ്ദേഹം പറയുന്നത്. പഴഞ്ചനും മടിയനുമായ യൂറോപ്യന്‍ യുനിയനുമായുള്ള ബന്ധം ഒഴിവാക്കുന്നതാണ് ബ്രിട്ടന് നല്ലതെന്നുംഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നുംഅഭിപ്രായപ്പെട്ടു.

അദ്ദേഹം ബ്രിട്ടനിലെ ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെ, അനാവശ്യവും അംഗീകരിക്കാനാകാത്തതുമായ നിബന്ധനകള്‍ വച്ച് ബ്രിട്ടനെ അടിമയാക്കാന്‍ യൂറോപ്യന്‍യൂണിയന്‍ ശ്രമിക്കുന്നു. പതിറ്റാണ്ടുകളായി നിലവിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഗുണമൊന്നുംഉണ്ടാക്കിയിട്ടില്ല. വാസ്തവത്തില്‍ ബ്രിട്ടന്റെ പുരോഗമനത്തെ കാര്യമായി ബാധിക്കുന്നതാണ് ഇപ്പോഴുള്ളയൂറോപ്പ് ബന്ധം.

എന്നാല്‍ ഈ ആവശ്യം വലയ്ക്കുന്നത് ലിബറല്‍ പാര്‍ട്ടിയെയാണ്. തിരഞ്ഞെടുപ്പില്‍ പ്രതികുലമായിബാധിക്കുന്ന തരത്തിലുള്ള വാദങ്ങളാണ് കണ്‍സര്‍വെറ്റിവ് പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്നത്. യുറോപ്യന്‍യൂണിയന്‍ എല്ലാ തരത്തിലും പരാജയമാണെന്ന അഭിപ്രായവും ഇതിനിടയില്‍ ടോറി അംഗങ്ങള്‍ പറഞ്ഞു. യൂറോപ്പില്‍ മൊത്തത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോയത് കൊണ്ട് മാത്രം ബ്രിട്ടന്റെ പ്രതിസന്ധികള്‍ക്ക് അറുതി വരുത്താനുകുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം. എന്തായാലും കാത്തിരുന്നു കാണാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.