1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2012

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുളള പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നീക്കത്തിനെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷററായ മൈക്കല്‍ ഫാര്‍മര്‍ ആണ് സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടി രണ്ട് തട്ടിലായി. കഴിഞ്ഞ നാല് വര്‍ഷത്തിനുളളില്‍ പാര്‍ട്ടിക്ക് നാല് മില്യണ്‍ പൗണ്ടിലധികം സംഭാവന നല്‍കിയ ഫാര്‍മറുടെ നിലപാടിന് പാര്‍ട്ടിയില്‍ തന്നെ ധാരാളം പിന്തുണക്കാരുണ്ട്.് ഇതോടെ 2015ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുമെന്ന പ്രധാനമന്ത്രി കാമറൂണിന്റെ ഉറപ്പ് നടപ്പിലാ്്ക്കുന്ന കാര്യം സംശയത്തിലായി.

സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക് സമൂഹത്തില്‍ തുല്യനീതി ഉറപ്പുവരുത്താന്‍ കഴിയുമെന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുമ്പോള്‍ വിവാഹം എന്ന സമ്പ്രദായത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണിതെന്ന അഭിപ്രായമാണ് എതിര്‍ക്കുന്നവര്‍ക്കുളളത്. കാമറൂണിന്റെ തീരുമാനം പളളി അധികാരികളേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളേയും ചൊടിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ ത്‌ന്നെ രണ്ട് തട്ടിലാണ്. നോര്‍ത്തേണ്‍ ഐയര്ഡലെന്‍ഡിലെ സെക്രട്ടറിയായ ഓവന്‍ പീറ്റേഴ്‌സണ്‍ ഗേ മാര്യേജിനെ ശക്തിയായി എതിര്‍ക്കുമ്പോള്‍ ഡിഫന്‍സ് സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് കാര്യങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ കാണണമെന്ന പക്ഷക്കാരനാണ്. ടോറികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് കൂടിയായ മൈക്കല്‍ ഫാര്‍മറുടെ എതിര്‍പ്പ് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ട്.

69 കാരനായ ഫാര്‍മര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. രാജ്യത്തെ പ്രധാന ലോഹ വ്യപാരിയായ ഫാര്‍മര്‍ കടുത്ത ക്രിസ്തീയ വിശ്വാസി കൂടിയാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ കാമറൂണിന് പിന്തുണയുമായി രംഗത്തുണ്ട്. ഗേ മാര്യേജിനെതിരേ ഓണ്‍ലൈനായി സംഘടിപ്പിച്ച പെറ്റീഷനില്‍ അന്‍പത്തി അഞ്ച് ലക്ഷം പേരാണ് ഒപ്പിട്ടിരിക്കുന്നത്. ഗേ മാര്യേജ് സംബന്ധിച്ച നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എംപിമാര്‍ക്ക് സ്വന്തന്ത്രമായി വോട്ട്‌ചെയ്യാനുളള തീരുമാനത്തിന് ഗവണ്‍മെന്റ് പച്ചക്കൊടി കാട്ടിയിരുന്നു.

യു കെയിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുളള പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു.എന്നിട്ടും തന്‍റെ നിലപാടുകളില്‍ ഉറച്ചു നിന്ന പ്രധാനമന്ത്രിയുടെ നില സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പ് കൂടുന്നതിനെ തുടര്‍ന്ന്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.