1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2011

മോഷണമെന്ന് പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ, മോഷ്ടാക്കള്‍ വീട്ടു നമ്പര്‍ എഴുതിയ ലോഹതകിട് മോഷ്ടിച്ചത് മൂലം ഒരു പട്ടണത്തില്‍ മുഴുവന്‍ നമ്പരില്ലാത്ത വീടുകളാണ് ഉണ്ടായിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഏതാണ്ട് 5 സ്ട്രീറ്റുകളിലെ വീടുകളുടെ സ്ക്രാപ്പ് മെറ്റല്‍ മോഷ്ടിക്കാന്‍ മോഷ്ടാക്കളെ പ്രേരിപിച്ചത്‌ സ്ക്രാപ്പ് മെറ്റലിനു മാര്‍ക്കറ്റില്‍ ഉണ്ടായിട്ടുള്ള വിലക്കയറ്റമാണ്. ഏകദേശം പതിനാലു ശതമാനം ഉയര്‍ച്ചയാണ്‌ മെറ്റലിന്റെ വിലയില്‍ ഉണ്ടായിട്ടുള്ളത് ഇതുമൂലം പ്രധാനമായും ഭാവനഭേദകരെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ ഇപ്പോള്‍ ലോഹവസ്തുക്കലാണ്, ഗ്യാസ് പൈപുകളും സൂപ്പര്‍ മാര്‍ക്കറ്റിലെ ട്രോളികളും മുതല്‍ വീല്‍ചെയറുകള്‍ വരെ മോഷ്ടാക്കള്‍ അടിച്ചു മാറ്റുന്നുണ്ടത്രേ!

കേംബ്രിഡ്ജിലെ ചാറ്റെരിസ് എന്ന കൊച്ചു പട്ടണത്തിലെ വീടുകളിലെ നമ്പര്‍ പ്ലേറ്റുകളാണ് വ്യാപകമായ് മോഷണം പോയിരിക്കുന്നത്, ഇതുമൂലം വീട് തേടി വരുന്ന പലര്‍ക്കും തങ്ങളുടെ വീട് കണ്ടെത്താന്‍ ആകുന്നില്ലെന്നു വീട്ടുടമകള്‍ പറയുന്നു. എന്തായാലും ഇനി അവരാരും ലോഹതകിട് കൊണ്ടുള്ള വീട്ടുനമ്പര്‍ പ്ലേറ്റ് വയ്ക്കില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്. ഒരു വീട്ടുടമ പറയുന്നു ‘ഇനിയേതായാലും ഞാന്‍ പെയിന്റു കൊണ്ട് വീട്ടുനമ്പര്‍ എഴുതുകയെ ഉള്ളൂ, ലോഹതകിട് വയ്ക്കില്ല കാരണം വീണ്ടുമത് മോഷ്ടിക്കപ്പെടുമെന്നു ഉറപ്പാണ്’ തന്നെ കാണാന്‍ വന്ന കുറച്ചു പേര്‍ക്ക് തന്റെ വീട് കണ്ടെത്താനായില്ലെന്നും വീട്ടുടമ പറയുന്നു.

ഇതിനു പുറകില്‍ ഒരു കൂട്ടം മോഷ്ടാക്കള്‍ തന്നെയുണ്ടെന്നാണു പോലീസ് പറയുന്നത്, യുകെയിലെ നെയ്ബര്‍ഹൂഡ് വാച്ച് ട്രസ്റ്റിന്റെ ചെയര്‍മാനായ റോയ് രുദം പറയുന്നത് തനിക്കിത് വിശ്വസിക്കാന്‍ ആകുന്നില്ലെന്നാണ്‌, ”ഒരാള്‍ ഒറ്റയ്ക്ക് ഒറ്റ രാത്രി കൊണ്ട് വീടിന്റെ ഡോറിലുള്ള സ്ക്രാപ്പ് മെറ്റലിന്റെ സ്ക്രൂ അഴിച്ചു കൊണ്ട് പോകുക , അതും വീട്ടുകാര്‍ അറിയാതെ വിശ്വസിക്കാന്‍ പറ്റുന്നില്ല” അദ്ദേഹം പറഞ്ഞു.എന്തായാലും ഒരു ജാടയ്ക്ക് വീടിന്‍റെ നമ്പര്‍ മെറ്റല്‍ ആക്കി മാറ്റിയ മലയാളികള്‍ സൂക്ഷിക്കുക.നാളെ നേരം വെളുക്കുമ്പോള്‍ നിങ്ങളുടെ വീടു കണ്ടുപിടിക്കാന്‍ നിങ്ങള്‍ തന്നെ ബുദ്ധിമുട്ടിയെക്കാം !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.