ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. അന്വേഷണം പാതിവഴിക്ക് കൈമാറുന്നത് പ്രതികള്‍ രക്ഷപ്പെടാനിടയാക്കുമെന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.
ടി.പി.വധത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ടി.പി.ചന്ദ്രശേഖരന്‍റെ ഭാര്യ രമ ആവശ്യപ്പെട്ടിരുന്നു. രമയുടെ ആവശ്യത്തെ പിന്താങ്ങി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ടി.പിയുടെ ഭാര്യ രമയെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണം സിബിഐക്ക് കൈമാറുന്നത് അനുഭാവപൂര്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല