ടി പി വധ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
‘പാര്‍ട്ടി കൊലപാതകങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ രക്ഷപ്പെടുന്ന പതിവ് രീതിയുണ്ട്. ഇത് ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പാടില്ല. ഇതിനാല്‍ ടി പി വധത്തിന്റെ അന്വേഷണം അതിവേഗ കോടതിയിലേക്ക് മാറ്റണം. അതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് ചെയ്യേണ്ടതുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ടി പി വധത്തില്‍ സി ബി ഐ അന്വേഷണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് താനും രമേശ് ചെന്നിത്തലയും പറഞ്ഞ കാര്യത്തില്‍ ആശയകുയപ്പം ഇല്ലെന്നും മുല്ലപ്പള്ളി വിശദീകരിക്കുന്നു. ‘താനും പാര്‍ട്ടി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞ കാര്യങ്ങള്‍ ഒന്നാണെന്നും പാര്‍ട്ടി കൊലപാതകത്തിലെ പ്രതികള്‍ പൂര്‍ണ്ണമായും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് അതിന്റെ അന്തസത്തയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടി പി വധത്തിന്റെ അന്വേഷണം 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നും അവസാനമായി ആരാണ് ടി പിയെ കൊല്ലിച്ചതെന്നും കൊലപാതകത്തിന്റെ ‘മാസ്റ്റര്‍ ബ്രെയ്ന്‍’ ആരാണെന്നു കൂടി അന്വേഷണ സംഘം കണ്ടു പിടിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പയ്യോളി മനോജ് കൊലപാതകത്തില്‍ സംസ്ഥാനത്ത് മുമ്പ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ പോലെ പൊലീസും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ഒത്തുകളി നടന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പോലീസും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധം അനുവദിക്കാനാകില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല