റസ്റ്റൊറന്റുകളില്‍ പരിശോധന നടത്തിയ ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഒഫിസര്‍മാര്‍ക്ക് ഇരുപത് ആട്ടിറച്ചി കബാബില്‍ മായം ചേര്‍ത്തതായി കണ്ടെത്തി. 19ല്‍ 4 കറികളില്‍ ആട്ടിറച്ചി ഉണ്ടായിരുന്നു പോലുമില്ല. ഏറ്റവും വില ഉള്ളത് ആട്ടിറച്ചിക്കാണ്. പോര്‍ക്ക്, ബീഫ്, ചിക്കന്‍ എന്നിവയും ചേര്‍ത്താണ് ആട്ടിറച്ചി കബാബ് ഉണ്ടാക്കിയിരിക്കുന്നത്. പാചകം ചെയ്യുമ്പോള്‍ കബാബ് സ്റ്റിക്കിനോട് ഉറച്ചിരിക്കാന്‍ വേണ്ടി ചിക്കന്‍ ചേര്‍ക്കുന്നവരുണ്ട്.
വെറും മൂന്ന് കറികളില്‍ മാത്രമാണ് ആട്ടിറച്ചി മാത്രമുണ്ടായിരുന്നത്. കറികളില്‍ കൃത്രിമ നിറം ഉണ്ടായിരുന്നില്ലെങ്കിലും 70ശതമാനത്തോളം കബാബുകളിലും നിറം ചേര്‍ത്തിട്ടുണ്ടായിരുന്നു. അളവിലും 18 മടങ്ങ് നിറമാണ് ഉണ്ടായിരുന്നത്. പാചകക്കാരുടെ തെറ്റ് മൂലം മാരിനെറ്റ് ചെയ്യുമ്പോളാണ് അധികം കളര്‍ ചേര്‍ക്കപ്പെടുന്നത്.
ചില മതവിഭാഗങ്ങള്‍ക്കു ചില തരം ഭക്ഷ്യ വസ്തുക്കള്‍ അനുവദനീയമല്ല. ചിലര്‍ക്ക് അലര്‍ജി കാരണം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും വാര്‍വിക് ഷെയര്‍ കൌണ്‍സിലര്‍ റിച്ചാര്‍ഡ് ഹോബ്സ് പറഞ്ഞു. വാങ്ങുന്ന ആള്‍ക്കാര്‍ക്കും അവര്‍ കൊടുക്കുന്ന വിലക്കുള്ള ഭക്ഷണം കിട്ടുന്നുണ്ടെന്ന ഉറപ്പ് വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല