പുതുവത്സരദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മനങ്ങള്‍ നല്‍കുന്ന പതിവ് ലോകത്തെല്ലായിടത്തമുണ്ട്. എന്നാല്‍ ബീഹാര്‍ സ്വദേശിയായ കേതന്‍ കുമാറെന്ന പയ്യന്‍ കാമുകിയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ച സമ്മാനമെന്തന്നറിഞ്ഞാല്‍ ആരുമൊന്ന് അന്തം വിടും.
വേറൊന്നുമല്ല ഇന്ത്യന്‍ റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഒരു തീവണ്ടി എഞ്ചിനാണ് കാമുകിയ്ക്കുള്ള സമ്മാനമായി ഈ 24കാരന്‍ കണ്ടുവച്ചത്. ബീഹാറിലെ കുര്‍സേല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
സഹാര്‍സയില്‍ ബിബിഎ വിദ്യാര്‍ഥിയായ കേതന്‍ കുമാറാണ് പ്രണയം തലയ്ക്ക് പിടിച്ച് തീവണ്ടി എഞ്ചിന്‍ തട്ടിയെടുക്കുകയെന്ന സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കഴിഞ്ഞ രാത്രി എട്ടരയോടെ കുര്‍സേല റെയില്‍വെ സ്‌റ്റേഷനിലെത്തിയ കേതന്‍ നേരെ കയറിയത് അമ്രപാലി എക്‌സ്പ്രസ് തീവണ്ടിയുടെ എഞ്ചിനിലേക്കാണ്. ഡ്രൈവര്‍ ക്യാബിനിലെത്തിയ കേതന്റെ പക്കല്‍ ചെറിയൊരു തോക്കുമുണ്ടായിരുന്നു. എന്നാല്‍
എഞ്ചിന്‍ ഡ്രൈവറിന്റെ കൈക്കരുത്തിന് മുന്നില്‍ കേതന് കീഴടങ്ങേണ്ടി വന്നു.
തുടര്‍ന്ന് റെയില്‍വെ സുരക്ഷ സേ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ സാഹസം കേതന്‍ വെളിപ്പെടുത്തിയത്. വീടും സ്ഥലവും ഉള്‍പ്പെടെ തന്നെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ തുറന്നുപറഞ്ഞെങ്കിലും ഭാഗ്യവതിയായ കാമുകിയുടെ പേരു പുറത്തുപറയാന്‍ കേതന്‍ തയാറായില്ല. ഒന്നുമലോചിയ്ക്കാതെ കാമുകിയ്ക്കായി ഇറങ്ങിത്തിരിച്ച കാമുകനിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല