1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2011

പലതരം ചികിത്സാരീതികളെ പറ്റി നമ്മള്‍ കേട്ടിരിക്കും, ഷോക്ക് ട്രീറ്റ്മെന്റുകളെ പറ്റിയും എന്നാല്‍ ഇന്തോനേഷ്യയിലെ ഒരു ഗ്രാമീണര്‍ക്കിടയില്‍ നില നില്‍ക്കുന്നു ഈ ഷോക്ക് ട്രീറ്റ്മെന്റ് അല്പം വ്യത്യസ്തമാണ്, എന്താണന്നല്ലേ, ട്രെയിന്‍ ട്രാക്കില്‍ വിലങ്ങനെ കടന്നാണ് ഇവര്‍ ഈ ഷോക്ക് ട്രീറ്റ്മെന്റ് നടത്തുന്നത്! പാളങ്ങളില്‍ കൂടി കടന്നു പോകുന്ന ഇലക്ട്രിക്കല്‍ കറന്റു തങ്ങളുടെ ശരീരത്തില്‍ കൂടി കടത്തി വിട്ടാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കടുത്തുള്ള റവ ബോയ ഗ്രാമത്തിലെ നിവാസികള്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടാനാകുമെന്ന് അവര്‍ വിശ്വസിക്കുന്ന ഈ ഷോക്ക് ട്രീറ്റ്മെന്റ് നടത്തുന്നത്.

ഒരിക്കല്‍ ഒരു ചൈനക്കാരന്‍ റെയില്‍വേ ട്രാക്കില്‍ മരിക്കാന്‍ കിടന്നപ്പോള്‍ അയാള്‍ക്ക്‌ ഷോക്കേല്‍ക്കുകയും ശേഷം അയാള്‍ ‘ഉഷാറായ്’ എഴുന്നേറ്റതുമാണ് ദരിദ്രരും നിരാശരുമായ ഈ ഗ്രാമീണര്‍ക്കിടയില്‍ ഇങ്ങനെയൊരു വിശ്വാസം പടരാന്‍ ഇടയാക്കിയത്. അവര്‍ കരുതുന്നത് ഈ റെയില്‍വേ തെറാപ്പി അവരുടെ ശരീരത്തിന് ഉണര്‍വേകും എന്ന് മാത്രമല്ല ഹൈപ്പര്‍ടെന്‍ഷന്‍ , ഡയബറ്റിസ്, വാതരോഗം, സന്ധിവാതം, ഉയര്‍ന്ന കൊളസ്ട്രോള്‍ ഇവയൊക്കെ മാറ്റിയെടുക്കാന്‍ സഹായിക്കുമെന്നുമാണ്.

റെയില്‍വേ ട്രാക്കില്‍ ഇങ്ങനെ ആളുകള്‍ ഷോക്ക് ട്രീറ്റ്മെന്റ്നായ് കിടക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നു പോലീസ് താക്കീത് നല്‍കിയിട്ടുണ്ട് ഗ്രാമീണര്‍ക്ക് എങ്കിലും മൂന്നു മാസത്തെ ജയില്‍ ശിക്ഷയോ 1100 പൌണ്ട് പിഴയോ പിടിക്കപ്പെട്ടാല്‍ പോലീസ് ഈടാക്കും എന്നിരിക്കെ റെയില്‍വേ തെറാപ്പി നടത്തുന്ന ആളുകള്‍ക്ക് ഒരു കുറവും വന്നിട്ടില്ലത്രേ! പലര്‍ക്കും ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിവില്ല എന്നതാണ് ഇതിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. എന്തൊക്കെയാലും പാളങ്ങളില്‍ കൂടിയുള്ള ഇലക്ട്രിക്കല്‍ കറന്റു ആരെയും കൊന്നിട്ടില്ല എങ്കിലും തിരക്കേറിയ ഈ റെയില്‍ ട്രാക്കില്‍ ഗ്രാമീണര്‍ ചികിത്സയ്ക്കായ് കിടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കഷ്ടത്തിലാക്കിക്കൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.