1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

മോഷ്ടാക്കള്‍ പലതരത്തിലുണ്ട്. എവിടെനിന്നും എന്തും മോഷ്ടിക്കുന്നവരാണ് ഒരുവിഭാഗം. മോഷണം ഒരു രോഗമായി മാറിയിരിക്കുന്നവരും കുറവല്ലതന്നെ. എവിടെപ്പോയാലും സ്പൂണോ തുണിയോ പാത്രങ്ങളോ മോഷ്ടിക്കുന്ന വിരുതന്മാരുമുണ്ട്. എന്നാല്‍ ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ബ്രിട്ടണിലെ ഒരു നേഴ്സ്. ആശുപത്രിയില്‍ മരണമടയുന്ന കുട്ടികളുടെ ചിത്രമെടുക്കുന്ന ക്യാമറയാണ് പത്തൊന്‍പതുകാരി നേഴ്സിംങ്ങ് വിദ്യാര്‍ത്ഥി മോഷ്ടിച്ചത്.

ഇവര്‍ മോഷ്ടിച്ച ക്യാമറ ഇ ബേയില്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലൂസി പ്രെസ്കോട്ട് പിടിയിലായത്. ക്യാമറ കൂടാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1,400 പൗണ്ടിന് തുണി വാങ്ങിയ സംഭവത്തിന് പിന്നില്‍ ലൂസി പ്രെസ്കോട്ട് ആണെന്ന് ബോധ്യമായിട്ടുണ്ട്. പോലീസ് പിടികൂടിയ ലൂസിയെ ടാംസൈഡ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

ആശുപത്രിയില്‍നിന്ന് മരണമടയുന്ന കുട്ടികളുടെ ചിത്രമെടുത്ത ക്യാമറ വില്‍ക്കാന്‍ ശ്രമിച്ച സംഭവം അതീവ ഗുരുതരമാണെന്ന് മജിസ്ട്രേറ്റ് വെളിപ്പെടുത്തി. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മോഷണകുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ലൂസിയുടെമേല്‍ ചുമത്തിയിരിക്കുന്നത്. ലൂസിയെ രണ്ടുമാസത്തെ തടവിനും ഇരുന്നൂറ് മണിക്കൂര്‍ നേരത്തെ സാമൂഹിക സേവനത്തിനുമാണ് ശിക്ഷിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.