1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2011

യു.കെയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ട്രാവല്‍ വിഷന്‍ മലയാളികള്‍ക്കായി വര്‍ഷം മുഴുവന്‍ നീളുന്ന ചാരിറ്റി പദ്ധതി തയ്യാറാക്കുന്നു. വില്‍ക്കുന്ന ഓരോ ടിക്കറ്റില്‍ നിന്നും ഓരോ പൗണ്ടുവീതം നീക്കിവച്ച് അടിയന്തിര സഹായം ആവശ്യമുള്ള മലയാളികളെ സഹായിക്കുന്നതിനായി ഈ തുക വിനിയോഗിക്കുന്നതാണ് പദ്ധതി. ട്രാവല്‍വിഷന്റെ ഈ ചാരിറ്റി പദ്ധതി സെപ്തംബര്‍ 15 ന് ശേഷം നിലവില്‍ വരും.

ക്രോയിഡോണില്‍ മരിച്ച ലിബി ഷാനുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് ലഭിച്ച അവസരം ട്രാവല്‍ വിഷന്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി സഹായാഭ്യര്‍ത്ഥനകള്‍ വന്ന സാഹചര്യത്തിലാണ് തന്റെ ബിസിനസ്സില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഒരു വിഹിതം ഇതുപോലെ അപ്രതീക്ഷിതമായി വരുന്ന സാഹചര്യങ്ങളില്‍ സഹായിക്കുവാന്‍ പ്രചോദനമായതെന്ന് ട്രാവല്‍വിഷന്‍ ഉടമ മുസ്തഫ പറഞ്ഞു. ഈ സംരംഭത്തിന് വേണ്ടി യാത്രക്കാരില്‍ നിന്നും ഒരിക്കലും അധികം പണം വാങ്ങില്ലെന്നും കിട്ടുന്ന ലാഭത്തില്‍ ഒരു വിഹിതം ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ വിനിയോഗിക്കാനാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ട്രാവല്‍ വിഷന്‍ വ്യക്തമാക്കി.

ഈ ഫണ്ടിന്റെ വിശദാംശങ്ങള്‍ വര്‍ഷം തോറും മാധ്യമങ്ങള്‍ വഴിയും ട്രാവല്‍വിഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ഇതിനായി ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നാലംഗ ട്രസ്റ്റ് രൂപീകരിക്കും. ഈ അംഗങ്ങളായിരിക്കും ഈ ഫണ്ടില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം ചെയ്യുവാന്‍ തീരുമാനം എടുക്കുന്നത്. യുകെയിലെ മുഴുവന്‍ മലയാളിക്കും ട്രാവല്‍വിഷനില്‍ ടിക്കറ്റ് എടുക്കുന്നതോടെ ഈ മഹത്തായ ഉദ്യമത്തില്‍ പങ്കുചേരാം. ഏഴുവര്‍ഷമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ വിഷന്‍ മലയാളികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും ഇങ്ങനെയൊരുദ്യമം ആദ്യമായിട്ടാണ് നടപ്പാക്കാന്‍ പോകുന്നത്. ഈ ഒരു സംരംഭം വിജയപ്രദമാക്കുവാന്‍ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ട്രാവല്‍വിഷന്‍ അറിയിച്ചു.

ഇതിന്റെ ട്രസ്റ്റില്‍ അംഗമാവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 07709099999

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.