കുഞ്ഞിന് പുറംതോടോ എന്നൊന്നും ചോദിക്കരുത്. അങ്ങനെയുണ്ട്. കണ്ടാല്‍ ഞെട്ടിപ്പോകുന്ന മട്ടിലുള്ള പുറംതോടാണ്. കടലാമയെന്ന് വിളിപ്പേരുവീണ കുഞ്ഞിന്‍റെ ജീവന്‍തന്നെ അപകടത്തിലായിരുന്നു. കൊളംബിയായില്‍ നിന്നുള്ള ആറുവയസുകാരന്‍ ഡിദിയര്‍ മൊണ്ടാല്‍വോയുടെ പിന്‍ഭാഗം കണ്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകുമായിരുന്നു. ആമയുടെ പുറംഭാഗംപോലെ പുറംതോട് വളര്‍ന്ന് വികൃതരൂപത്തില്‍ ഇരിക്കുകയായിരുന്നു. കാണുന്നവര്‍ക്ക് പേടി തോന്നുന്നതുകൊണ്ട് പുറത്തിറങ്ങാന്‍പോലും സാധിക്കാതിരുന്ന ഡിദയറിനെ സ്വതന്ത്രനാക്കുന്നത് ഒരു ബ്രിട്ടീഷ് ഡോക്ടറാണ്.
ഡിദിയറിന്‍റെ പുറംതോട് ശാപമാണെന്നുവരെയാണ് നാട്ടുകാര്‍ വിശ്വാസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡിദിയറിന് ജീവിതം ദുസ്സഹമായിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ടറിഞ്ഞ ബ്രിട്ടീഷ് ഡോക്ടര്‍ നീല്‍ ബെല്‍സ്ട്രോഡ് വെല്ലുവിളിയായി ഡിദിയറിന്‍റെ രോഗം ഏറ്റെടുക്കുകയായിരുന്നു. മാംസങ്ങള്‍ നിറഞ്ഞ പുറംതോട് അതീവ സൂക്ഷ്മതയോടെയാണ് ഡോക്ടര്‍ മാറ്റിയെടുത്തത്. പ്ലാസ്റ്റിക് സര്‍ജറിവഴി ഡിദിയറിനെ പുറംതോടില്‍ സ്വതന്ത്രമാക്കിയ നീലും സംഘവും ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പേജുകള്‍ കീഴടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല