കിഴക്കന്‍ ജര്‍മനിയില്‍ ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരാള്‍ കറുത്തതും മറ്റേയാള്‍ വെളുത്തതും. പത്തുലക്ഷത്തിലൊന്നു മാത്രം സംഭവിക്കുന്ന അത്യപൂര്‍വ പ്രതിഭാസമാണിതെന്നു ഗവേഷകര്‍ പറയുന്നു. ഡെന്റിസ്റ് അസിസ്റന്റായ ഗ്രിറ്റ് ഫുങ്കെ എന്ന നാല്‍പ്പതുകാരിക്കും അവരുടെ നൈജീരിയക്കാരനായ പങ്കാളിക്കുമാണ് അപൂര്‍വ ഇരട്ടകള്‍ ജനിച്ചത്.
വെളുത്ത പെണ്‍കുട്ടിയാണ് ആദ്യം ജനിച്ചത്. പിന്നാലെ കറുത്തവളും. ഗ്രിറ്റ് ഫുങ്കെക്കു നേരത്തേ തന്നെ ഒരു ആണ്‍കുട്ടിയുണ്ട്. വീണ്ടും കുട്ടികളെ ആഗ്രഹിക്കാതിരുന്നപ്പോഴാണ് ഗര്‍ഭം ധരിക്കുന്നത്. അതില്‍ അപൂര്‍വ ഇരട്ടകളും ജനിച്ചു. വെളുത്ത കുട്ടിക്ക് ലിയോണി എന്നും കറുത്തയാള്‍ക്ക് ലൂയിസ എന്നുമാണ് പേരിട്ടിരിക്കുന്നത്.
ആഫ്രിക്കന്‍ കുട്ടികളില്‍ കാണുന്ന സ്വഭാവ സവിശേഷതകളാണ് ലൂയിസയിലുള്ളത്. കൂടുതല്‍ നേരം ഉറങ്ങുന്നു, വലിയ ബഹളം വയ്ക്കുന്നില്ല. ലിയോണി നേരേതിരിച്ചുമാണ്. ജര്‍മനിയില്‍ ഇതുപോലെയുള്ള ജനനം മുമ്പും നടന്നിട്ടുണ്ട്. 2005 ല്‍ ലൈപ്സിഗിലും 2008 ല്‍ ബര്‍ലിനിലുമാണ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലും ഇതുപോലൊരു ജനനം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല